തെഹ്‌റാന്‍: ഇറാനില്‍വച്ച് ഹമാസ് പൊളിറ്റിക്കല്‍ ചീഫും സംഘടനയുടെ ഒന്നാമനുമായ ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയത് ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സിലെ (IRGC) മൊസാദ് ഏജന്റുമാര്‍. ഇറാന്‍ പ്രസിഡന്റായി മസൂദ് പെസഷ്‌കിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനെത്തിയ ഹനിയ്യ ജൂലൈ 31ന് പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടുമണിയോടെയാണ് കൊല്ലപ്പെടുന്നത്. 30നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
|
ഈ ചടങ്ങ് കഴിഞ്ഞ് ഔദ്യോഗിക കൂടിക്കാഴ്ചകളും പൂര്‍ത്തിയാക്കി തെഹ്‌റാനിലെ അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ ഓഫിസ് ഉപയോഗിക്കുന്ന സഅ്ദാബാദ് പാലസിലുള്ള കെട്ടിടത്തില്‍ ആണ് ഹനിയ്യക്ക് താമസം ഒരുക്കിയത്. റവല്യൂഷനറി ഗാര്‍ഡ്‌സിന് കീഴിലുള്ള അന്‍സാര്‍ അല്‍ മഹ്ദി യൂണിറ്റിനാണ് ഔദ്യോഗിക അതിഥികളുടെയും കെട്ടിടങ്ങളുടെയും സുരക്ഷാ ചുമതലയുള്ളത്. അന്‍സാര്‍ അല്‍ മഹ്ദി യൂണിറ്റിലെ രണ്ടുപേരെയാണ് ഹനിയ്യയെ കൊല്ലാന്‍ മൊസാദ് ഉപയോഗിച്ചത്. ഹനിയ്യ കിടന്ന മുറിയിലെ ബെഡിന് താഴെ സ്‌ഫോടകവസ്തു വയ്ക്കുകയും പിന്നീട് പുറത്തുനിന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയുമായിരുന്നു. Ismail Haniyeh’s assassination necessitated a complicated set of arrangements from a network of Mossad Centre

വന്‍ ആസൂത്രണം
സംഭവദിവസം രണ്ട് ഗാര്‍ഡുകള്‍ ഹനിയ്യ താമസിച്ച മുറിയിലേക്കുള്ള ഇടനാഴിയില്‍ സൂക്ഷ്മതയോടെ സാവകാശം നടന്നുനീങ്ങുന്നതും താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് മുറിയിലേക്ക് പ്രവേശിക്കുന്നതും സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മൂന്ന് മിനിറ്റിനുശേഷം ഈ രണ്ട് ഗാര്‍ഡുകളും മുറിയില്‍ നിന്ന് ശാന്തമായി പുറത്തിറങ്ങുന്നതും കെട്ടിടത്തിന്റെ പ്രധാന കവാടത്തിലേക്ക് പടികള്‍ ഇറങ്ങി പുറത്തിറങ്ങി അവിടെ നിര്‍ത്തിയിട്ടിരുന്ന കറുത്ത കാറില്‍ കയറുന്നതും ദൃശ്യങ്ങളിലുണ്ട്. പാര്‍ക്കിങ്ങിലെയും ഗേറ്റിലെയും സുരക്ഷാചുമതലയിലുണ്ടായിരുന്നവര്‍ കൂടുതല്‍ ചോദ്യങ്ങളോ അന്വേഷണമോ ഇല്ലാതെ ഗേറ്റ് തുറക്കുകയും ഇവരെ പോകാന്‍ അനുവദിക്കുകയുംചെയ്തു. തുടര്‍ന്ന് ഇരുവരെയും മൊസാദ് വടക്കന്‍ യൂറോപ്യന്‍ രാജ്യത്തേക്ക് ഉടനടി കൊണ്ടുപോകുകയുമായിരുന്നു. സ്‌ഫോടക വസ്തു സ്ഥാപിച്ച ശേഷം പുറത്തുനിന്ന് റിമോട്ട് ഉപയോഗിച്ചാണ് അത് പൊട്ടിച്ചത്.
സൈന്യത്തിലെ മൊസാദ് ഏജന്റുമാരായ രണ്ടുപേര്‍ പുറത്തുപോയ ശേഷം കെട്ടിടത്തിന് സമീപത്തെ മരത്തില്‍ കേറിയ മറ്റൊരു ഏജന്റാണ് ഹനിയ്യ അവിടെ എത്തിയതും മുറിയിലെത്തിയതും ഉറപ്പുവരുത്തിയത്. ഹനിയ്യ മുറിക്കിള്ളിലെത്തി അകത്തുകടക്കുന്നതുവരെ അംരക്ഷകന്‍ ഉണ്ടായിരുന്നു. ബോഡിഗാര്‍ഡിന് സലാം പറഞ്ഞ് ഹസ്തദാനം നല്‍കി ഹനിയ്യ മുറിക്കുള്ളില്‍ കയറി. ഇതോടെ അംഗരക്ഷകന്‍ വാതിലിന് പുറത്ത് നുന്നു. മിനുറ്റുകള്‍ക്കകം മുറിക്കുള്ളിലെ ലൈറ്റ് ഓഫ് ചെയ്‌തെന്ന് ഉറപ്പുവരുത്തി അല്‍പ്പസമയത്തിനകമാണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടമാകെ വിറച്ചു. ഹനിയ്യ തല്‍സമയം കൊല്ലപ്പെട്ടു. ബോര്‍ഡി ഗാര്‍ഡായിരുന്ന വസിം അബൂ ശഅ്ബാന്‍ പിന്നീടും കൊല്ലപ്പെട്ടു.

ഫോണ്‍ചോര്‍ത്തലിലൂടെ ഹനിയ്യ വരുമെന്ന് ഉറപ്പാക്കി
സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണംകിട്ടിയ നൂറിലധികം രാഷ്ട്രങ്ങളിലെ പ്രതിനിധികളില്‍ ഹനിയ്യയും ഉണ്ടെന്ന് സംഘാടകരുടെ ഫോണ്‍ചോര്‍ത്തിയപ്പോഴാണ് മൊസാദിന് വിവരംലഭിച്ചത്. ഹനിയ്യ ക്ഷണംസ്വീകരിച്ചെന്ന് അറിഞ്ഞതോടെ ഉടന്‍ അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കുകയും ഇതിനായി ഇറാന്‍ റവലൂഷനറി ഗാര്‍ഡിലെ തങ്ങളുടെ ഏജന്റുമാരെ സമീപിക്കുകയുമായിരുന്നു. ദി ജ്യൂഷ് ക്രോണിക്കിള്‍ ആണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്.
ഹനിയ്യയെ വകവരുത്താന്‍ മൊസാദിന് ഉള്ളില്‍നിന്നുള്ള സഹായം ലഭിച്ചെന്ന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. സം തന്നെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഹമാസിന്റെ പുതിയ നേതാവായി യഹ്‌യ സിന്‍വാറിനെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന്റെ ആസൂത്രകനായാണ് ഇസ്‌റാഈല്‍ കരുതുന്നത്.

ഇറാന്‍ ഭരണത്തില്‍ മൊസാദിന് വന്‍ സ്വാധീനമോ?
ഇറാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥിയായി എത്തിയ ഇസ്മാഈല്‍ ഹനിയ്യ രാജ്യതലസ്ഥാനത്തെ കണ്ണായ സ്ഥലത്തുവച്ച് കൊല്ലപ്പെട്ടത് ഇറാന്റെ സുരക്ഷാ വീഴ്ച്ചയാണെന്ന് സര്‍ക്കാരിനും ബോധ്യമായിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇറാന്റെ സ്ഥാനമൊഴിയുന്ന ഇന്റലിജന്‍സ് മന്ത്രി, മൊസാദ് ശൃംഖലയെ തകര്‍ത്തതാണ് തന്റെ ഭരണ കാലത്തെ ഏറ്റവും വലിയ നേട്ടമെന്ന് വീമ്പടിച്ചത്. എന്നാല്‍, ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തില്‍ നുഴഞ്ഞു കയറ്റക്കാരുടെ സാന്നിധ്യം നിഷേധിക്കാനാവില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗം അലി ഹാജി ദെലിഗാനി പറഞ്ഞു.
ഇറാന്റെ അതിഥിയായ ഹനിയ്യ എവിടെയാണ് താമസിക്കുന്നതെന്ന് സയണിസ്റ്റുകള്‍ക്ക് എങ്ങിനെ മനസ്സിലായി മുന്‍ എംപി അലി മുതഹരി കൊലപാതകം ദിവസം ചോദിച്ചിരുന്നു. ഇറാന്റെ പ്രസിഡന്റ് ആയിരുന്ന ഇബ്രാഹിം റഈസി ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിന് പിന്നിലും മൊസാദ് ആണെന്ന സംശയം ഹനിയ്യയുടെ കൊലപാതകത്തോടെ ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. റഈസിയുടെ കുടുംബം മുഴുവന്‍ ഈ അഭിപ്രായക്കാരാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐആര്‍ജിസി ഇറാന്റെ പ്രധാന സൈനിക ശക്തി എന്നതിന് പുറമേ രാജ്യത്തെ പ്രധാന രാഷ്ട്രീയ, സാമ്പത്തിക ശക്തിയായി വളര്‍ന്നിരുന്നു. ഐആര്‍ജിസി അതിന്റെ പ്രാഥമിക കടമയെ അവഗണിക്കുകയാണെന്ന് പല ഇറാനികളും ആരോപിക്കുന്നു. ‘മാളുകള്‍ നിര്‍മിക്കുന്നതില്‍ നിന്ന് മാറി, പ്രധാന കടമ നിര്‍വഹിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന്’ബിസിനസിന് പിന്നാലെ പോകുന്ന ഐര്‍ജിസിയുടെ നിലപാടിനെ വിമര്‍ശിച്ച് പ്രമുഖ ടിവി അവതാരകനായ മിലാദ് ദൊഖാന്‍ജി പറഞ്ഞു.
ഇറാന്റെ ഭരണസംവിധാനത്തില്‍ ഇസ്രായേല്‍ ഗുരുതരമായ നുഴഞ്ഞു കയറ്റം നടത്തിയിട്ടുണ്ടെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് മുന്‍ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. അതുകൊണ്ടാണ് ശത്രുവില്‍ കേന്ദ്രീകരിക്കുന്നതിന് പകരം വിമര്‍ശിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഐആര്‍ജിസി ധൃതി കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ഇറാന്‍ ആണവ ശാസ്ത്രജ്ഞരും ഐആര്‍ജിസി കമാന്‍ഡര്‍മാരും ഉള്‍പ്പെടെ പത്തോളം പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇറാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്രായേലിന്റെ കരങ്ങളാണെന്ന് തെളിഞ്ഞിരുന്നു. പ്രാദേശിക ഒറ്റുകാരെ ഉപയോഗിച്ചാണ് ഇത്തരം ഓപ്പറേഷനുകള്‍ ഇസ്രായേല്‍ നടപ്പിലാക്കുന്നത്.
how Mossad assassinated Ismail Haniyeh in Tehran


