കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ തിരയാന്‍ വീണ്ടും ഈശ്വര്‍ മാല്‍പെ ഇറങ്ങുന്നു.(Ishwar Malpe goes again to search for Arjun) ജലനിരപ്പ് കുറഞ്ഞതിനാല്‍ നാളെ സ്വമേധയാ തിരിച്ചലിനിറങ്ങുമെന്നാണ് മല്‍സ്യത്തൊഴിലാളിയായ മാല്‍പെ അറിയിച്ചിട്ടുള്ളത്.
|
അതേസമയം, ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. തിരച്ചില്‍ എന്ന് പുനരാരംഭിക്കും എന്നതില്‍ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജില്ലാ കളക്ടര്‍, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ജിതിന്‍ പറയുന്നു.
ALSO READ: അര്‍ജുനെ തേടി: തൃശൂരിലെ മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക്
അതേസമയം, തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രം കൊണ്ടുപോകുന്നതില്‍ തീരുമാനം ആയില്ല. ഡ്രഡ്ജിങ് നടത്തുന്നതിന്റെ സാധ്യത സംബന്ധിച്ച് പഠനം നടത്തിയിരുന്നു. ഒഴുക്കിന്റെ ശക്തി 4 നോട്ടിന് മുകളില്‍ ആയതിനാല്‍ നിലില്‍ ഡ്രഡ്ജിങ് പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഒഴുക്ക് കുറഞ്ഞാല്‍ ഇക്കാര്യം പരിഗണിച്ചേക്കും.
അതിനിടെ, അര്‍ജുന്റെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സന്ദര്‍ശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയ അദ്ദേഹം തിരച്ചില്‍ പുനരാരംഭിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉറപ്പ് നല്‍കി. അര്‍ജുന്റെ സഹോദരിക്ക് സഹകരണ മേഖലയില്‍ ജോലി ലഭിക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.





