18
Oct 2023
Mon
18 Oct 2023 Mon

​ഗാസയ്ക്കെതിരേ മൂന്നുലക്ഷത്തിലേറെ സൈനികരെ അണിനിരത്തി കരയുദ്ധ ഭീഷണി മുഴക്കുന്നതിനിടെ ഇസ്രായേലിൽ പേമാരിയും വെള്ളപ്പൊക്കവും. കാലാവസ്ഥ പ്രതികൂലമായതോടെ കരയുദ്ധം നീട്ടിവയ്ക്കാൻ ഇസ്രായേൽ നിർബന്ധിതരായിരിക്കുന്നുവെന്നാണ് റിപോർട്ടുകൾ. ടെൽഅവീവിലും ഹെ​ർസ് ലിയയിലുമൊക്കെ വെള്ളപ്പൊക്കത്തിൽ കാറുകളടക്കം ഒഴുകിപ്പോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തുലക്ഷത്തോളം ​ഗാസ നിവാസികളോട് ഒഴിഞ്ഞുപോവാൻ നിർദേശം നൽകിയരുന്ന ഇസ്രായേൽ പലായനം ചെയ്യുന്നവർക്കു നേരെ മിസൈലാക്രമണം നടത്തിയത് കഴിഞ്ഞദിവസമാണ്. ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് മോട്ടോർഘടിപ്പിച്ച പാരാ​ഗ്ലൈഡറുകളിൽ അതിർത്തി കടന്നെത്തി ആക്രമണം നടത്തിയ 1200 ഹമാസ് പോരാളികൾ സൈനികരടക്കം നിരവധി പേരെ ബന്ദികളാക്കി കൊണ്ടുപോയിരുന്നു.
ബന്ദികൾ ഹമാസിന്റെ കൈവശമുള്ളതും ​ഗാസയിൽ ​കാത്തിരിക്കുന്ന വെല്ലുവിളികളെകുറിച്ചുള്ള ആശങ്കകളുമാണ് കരയുദ്ധം തുടങ്ങാൻ ഇസ്രായേലിനെ പിന്നോട്ടടിപ്പിച്ചിരുന്നത്. ഇതിനു പുറമേയാണ് കഴിഞ്ഞദിവസമുണ്ടായ പേമാരിയും വെള്ളപ്പൊക്കവും പ്രതിസന്ധി സൃഷ്ടിച്ചത്.