31
Oct 2024
Fri
31 Oct 2024 Fri
Israel wont last long warns Iran's supreme leader Ayatollah Ali Khamenei

ഇസ്രായേലിന് അധികകാലം നിലനില്‍പ്പില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് ആയുത്തല്ല ഖാംനഈയുടെ മുന്നറിറിയിപ്പ്. തെഹ് റാനിയില്‍ ജുമുഅ നിസ്‌കാരത്തിനായി പള്ളിയില്‍ തടിച്ചുകൂടിയ ആയിരങ്ങളെ ജുമുഅ പ്രഭാഷണത്തില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേലിനു നേരെ നടത്തിയ മിസൈല്‍ ആക്രമണം പൊതു സേവനമായിരുന്നുവെന്നും ഖാംനഈ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹമാസിനും ഹിസ്ബുല്ലയ്ക്കുമെതിരായ ഇസ്രായേലിന്റെ നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷത്തിനിടെ ഖാംനഈ നടത്തിയ ആദ്യ ജുമുഅ പ്രഭാഷണം കൂടിയായിരുന്നു ഇത്. ഖാംനഈയെ വകവരുത്താന്‍ ഇസ്രായേല്‍ ശ്രമം നടത്തുന്നതിനിടെയാണ് അദ്ദേഹം ഫലസ്തീനും ലബനാനും പിന്തുണയുമായി പരസ്യമായി രംഗത്തുവന്നത്. ബെയ്‌റൂത്തില്‍ ഇസ്രായേല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ ആയത്തുല്ല അലി ഖാംനഈ പ്രശംസിക്കുകയും ചെയ്തു.

സയ്യിദ് ഹസന്‍ നസ്‌റുല്ല നമ്മോടൊപ്പമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മാവും അദ്ദേഹത്തിന്റെ പാതയും നമ്മെ എന്നും പ്രചോദിപ്പിക്കും. സയണിസ്റ്റ് ശത്രുക്കള്‍ക്കെതിരേ ഉയര്‍ന്നുനിലകൊണ്ട പതാകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഈ സ്വാധീനം വര്‍ധിപ്പിക്കുകയേയുള്ളൂ. നസ് റുല്ലയുടെ നഷ്ടം വൃഥാവിലാവില്ല. നമ്മുടെ അചഞ്ചലമായ വിശ്വാസം ഊട്ടിയുറപ്പിച്ച് ശത്രുവിനെതിരേ നിലകൊള്ളണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

അധിനിവേശത്തിനെതിരേ നിലകൊള്ളുന്ന ലബനാനും ഫലസ്തീനുമെതിരേ പ്രതിഷേധിക്കാനും എതിര്‍ക്കാനും ഒരു അന്താരാഷ്ട്ര നിയമത്തിനും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
സണയിസം വേരോടെ പിഴുതെറിയപ്പെടും. അതിന് വേരുകളുണ്ടെന്നത് വ്യാജമാണ്. അസ്ഥിരമായ സയണിസം നിലകൊള്ളുന്നത് അമേരിക്കയുടെ പിന്തുണ കൊണ്ടുമാത്രമാണെന്നും ആയത്തുല്ല ഖാംനഈ വ്യക്തമാക്കി. ലബനാനില്‍ കരയുദ്ധത്തിനു തുടക്കം കുറിച്ച ഇസ്രായേലിലേക്ക് 180ലേറെ മിസൈലുകള്‍ തൊടുത്ത ഇറാന്‍ മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് ആയത്തുല്ല അലി ഖാംനഈയും പരസ്യപ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക