
![]() |
|
യുനൈറ്റഡ് നേഷൻസ്: ഇസ്രായേൽ കൂട്ടക്കുരുതി നടത്തിവരുന്ന ഫലസ്തീനിൽ നിരുപാധിക വെടിനിർത്തൽ ആവശ്യവുമായി അമേരിക്ക കൊണ്ടുവന്ന പ്രമേയം ഐക്യ രാഷ്ട്ര സഭയുടെ രക്ഷാ സമിതിയിൽ പാസ്സായി.
ഒക്ടോബർ എട്ടിന് ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാകുന്നത്. നേരത്തേ നിരവധി തവണ ചൈന, റഷ്യ, അറബ് രാജ്യങ്ങൾ തുടങ്ങിയവ പ്രമേയം കൊണ്ടുവന്നെങ്കിലും യുഎസ് വീറ്റോ ചെയ്യുക ആയിരുന്നൂ.
ചൈന ഉൾപ്പെടെ 14 രാജ്യങ്ങളാണ് പതിനഞ്ചംഗ രക്ഷാസമിതിയിൽ അമേരിക്കൻ പ്രമേയത്തെ പിന്തുണച്ച് രംഗത്ത് വന്നു. റഷ്യ മാത്രമാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. നേരത്തെ വീറ്റോ അധികാരം ഉപയോഗിച്ച് മറ്റു രാജ്യങ്ങളുടെ പ്രമേയം അമേരിക്ക ഇതുവരെയും പരാജയപ്പെടുത്തുകയായിരുന്നു. നിലവിലെ പ്രമേയം അമേരിക്ക തന്നെ കൊണ്ട് വന്നതിനാൽ രക്ഷാസമിതി പാസാക്കുകയായിരുന്നു. എട്ടു മാസം പിന്നിട്ട, 37,000ത്തിൽ അധികം പേരുടെ മരണത്തിനിടയാക്കിയ ഗസ്സ ആക്രമണം അടിയന്തരമായും ഉപാധികളില്ലാതെയും അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
പ്രസിഡൻ്റ് ജോ ബൈഡൻ അംഗീകരിച്ച പ്രമേയത്തിൻ്റെ കരട്, 15 അംഗ കൗൺസിലിലെ അംഗങ്ങൾക്കിടയിൽ ഒരാഴ്ചത്തെ ചർച്ചകൾക്ക് ശേഷം ഞായറാഴ്ച അന്തിമമായി. ഇത് പാസാക്കണമെങ്കിൽ, പ്രമേയത്തിന് അനുകൂലമായി കുറഞ്ഞത് ഒമ്പത് വോട്ടുകളെങ്കിലും ആവശ്യമായിരുന്നു. എന്നാൽ 14 വോട്ടുകൾ നേടാനായി. കൂടാതെ ആരും വീറ്റോ ചെയ്തതും ഇല്ല.
പ്രമേയം ഹമാസ് സ്വാഗതം ചെയ്തു. പ്രമേയത്തെ സ്വാഗതം ചെയ്ത ഹമാസ്, പദ്ധതി നടപ്പാക്കുന്നതിൽ മധ്യസ്ഥരുമായി സഹകരിക്കാൻ തയ്യാറാണെന്നും പറഞ്ഞു. യൂറോപ്യൻ യൂനിയനും അറബ്, മുസ്ലിം രാജ്യങ്ങളും യു.എൻ രക്ഷാസമിതി പ്രമേയത്തെ സ്വാഗതം ചെയ്തു. എത്രയും പെട്ടെന്ന് വെടിനിർത്തൽ യാഥാർഥ്യമാക്കണമെന്ന് യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു.
സിവിലിയൻ കുരുതിക്ക് അറുതി വരുത്താൻ എല്ലാ ബന്ദികളെയും മോചിപ്പിച്ച് അടിയന്തര വെടിനിർത്തലിന് തയാറാകണമെന്ന് യു.എൻ രക്ഷാ സമിതിയിൽ അമേരിക്ക ആവശ്യപ്പെട്ടു. മൂന്നു ഘട്ടങ്ങളിലായി സമഗ്ര വെടിനിർത്തലിന് കളമൊരുക്കുന്ന നിർദേശം ഇസ്‌റാഈൽ അംഗീകരിച്ചതായും അമേരിക്കൻ അംബാസഡർ വെളിപ്പെടുത്തി.
പ്രായോഗിക തലത്തിൽ വെടിനിർത്തൽ നിർദേശം നടപ്പാക്കുന്നത് സംബന്ധിച്ച് ഖത്തറും ഈജിപ്തും ഹമാസ് നേതൃത്വവുമായി ഉടൻ ചർച്ച നടത്തും എന്നാണ് റിപ്പോർട്ട്.
ഒക്ടോബറിൽ തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 35,000 ആളുകൾ ആണ് കൊല്ലപ്പെട്ടത്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളും ആണ്. ആക്രമണത്തിൽ ഗസ ഏറെക്കുറെ പൂർണമായും തകർന്നടിഞ്ഞിട്ടുണ്ട്.
Israel’s war on Gaza live: Ray of hope after UNSC approves ceasefire