ദുബൈയിലെ പ്രശസ്തമായ ലോജിസ്റ്റിക്‌സ് ഇന്‍ഡസ്ട്രിയിലേക്ക് ഡ്രൈവര്‍മാരുടെ (Internal Transfer Vehicle) ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. കേരളത്തിന്റെ വിശ്വസ്ത വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ODEPC വഴിയാണ് നിയമനം. അത്യാവശ്യം മികച്ച ശമ്പളത്തില്‍ ദുബായില്‍ ജോലി നോക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടും. വിശദമായ വിവരങ്ങള്‍ താഴെ നല്‍കുന്നു.
|
ശമ്പളം: 2250 AED (അരലക്ഷം രൂപയോളം വരും)
ഒഴിവുകള്‍: 100
സ്ത്രീകള്‍ക്കും അപേക്ഷിക്കാം
പ്രായ പരിധി: 25 നും 41നും മധ്യേ വയസ്സ്
ഡ്രൈവിങ് ലൈസന്‍സ്: ഹെവി വെഹിക്കിള്‍ ജിസിസി അല്ലെങ്കില്‍ യുഎഇ ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഇന്ത്യന്‍ ട്രെയ്‌ലര്‍ ലൈസന്‍സ് അനിവാര്യം
വിദ്യാഭ്യാസ യോഗ്യത: പത്താംക്ലാസ് വിജയം
ശാരീരിക യോഗ്യത: അപേക്ഷകര്‍ ശാരീരികമായ ഫിറ്റ് ആയിരിക്കണം. മുന്‍കാല രോഗങ്ങള്‍, മേജര്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞതാവരുത്. വികലാംഗരും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കേണ്ടതില്ല. അമിതവണ്ണമുള്ളവരും അപേക്ഷിക്കേണ്ട.
പ്രകടമായ ടാറ്റൂസുകളോ മുറിവുകളോ പാടില്ല. വലിയ താടി ഉണ്ടെങ്കില്‍ അത് വെട്ടി ചെറുതാക്കാന്‍ തയ്യാറായിരിക്കണം.
ഭാഷ: അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് വായിക്കാനും മനസ്സിലാക്കാനും കഴിവുള്ളവര്‍ ആവശ്യമാണ്.
വാക്‌സിനേഷന്‍: പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഫോട്ടോ സഹിതമുള്ള സിവി മെയില്‍ അയക്കുകയാണ് വേണ്ടത്. സിവിയില്‍ പാസ്‌പോര്‍ട്ട്, ഹെവി/ട്രെയ്‌ലര്‍ ഡ്രൈവിങ് ലൈസന്‍സ് എന്നിവയെല്ലാം ഉള്‍പ്പെടുത്തണം.
ഇമെയില്‍ സബ്ജക്ട് ലൈനില്‍ ‘ITV Driver’ എന്ന് പരാമര്‍ശിക്കുക.
ഈ മെയില്‍ അയക്കേണ്ട വിലാസം: [email protected]
വിജ്ഞാപനം:
ITV Driver’s vacancies have come to the famous logistics industry in Dubai.


