19
Jul 2024
Sun
19 Jul 2024 Sun
IYCC Bahrain

മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ( ഐ.വൈ.സി.സി. ബഹ്‌റൈന്‍ ) പുതി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.(IYCC Bahrain organized ‘Ek Zaat’ National Convention.)  പ്രവര്‍ത്തനോദ്ഘാടനവും, ദേശീയ കണ്‍വെന്‍ഷനും ബഹ്റൈനിലെ പ്രമുഖ കലാകാരന്മാര്‍ അണിയിച്ചു ഒരുക്കിയ വിവിധ കലാപരിപാടികളോട് കൂടി സല്‍മാനിയ ബിഎംസി ഗ്ലോബല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു.

whatsapp ഐ.വൈ.സി.സി ബഹ്റൈന്‍ 'ഏക് സാത്ത്' ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസിന്റെ അധ്യക്ഷതയില്‍ ബഹ്റൈന്‍ പാര്‍ലിമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ അല്‍ ജന്നാഹി ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും മുന്‍ഗണന നല്‍കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി സ്മാരക വീല്‍ ചെയര്‍ വിതരണ പരിപാടിയുടെ ഉദ്ഘാടനവും, പോസ്റ്റര്‍ പ്രകാശനവും നടന്നു.
പോസ്റ്റര്‍ പ്രകാശനം മുഹമ്മദ് ഹുസൈന്‍ അല്‍ ജന്നാഹി ചാരിറ്റി വിങ് കണ്‍വീനര്‍ സലീം അബൂത്വാലിബിനു നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. വീല്‍ ചെയര്‍ ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റിക്ക് വേണ്ടി ഏരിയ പ്രസിഡന്റ് വിജയന്‍ കണ്ണൂര്‍, സെക്രട്ടറി ഹരി ശങ്കര്‍ പി.എന്‍, ട്രെഷറര്‍ ശരത് കണ്ണൂര്‍ എന്നിവര്‍ ഏറ്റു വാങ്ങി.

ഐ.വൈ.സി.സി ആര്‍ട്‌സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മഴവില്ല് ടാലന്റ് ഫെസ്റ്റ് , സ്‌പോര്‍ട്‌സ് വിങിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫുട്‌ബോള്‍ മത്സരം, ഐ.ടി – മീഡിയ വിങ് നിര്‍മ്മിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയവയുടെ പോസ്റ്റര്‍ പ്രകാശനവും നിര്‍വ്വഹിച്ചു. യഥാക്രമം വിങ് കണ്‍വീനര്‍മാരായ റിച്ചി കളത്തൂരേത്ത്, റിനോ സ്‌കറിയ, ജമീല്‍ കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

ഐ. വൈ.സി.സി മെമ്പര്‍ഷിപ് വിങ് കണ്‍വീനര്‍ സ്റ്റെഫി സാബു നിര്‍മ്മിച്ച ഡിജിറ്റല്‍ മെമ്പര്‍ഷിപ് പ്രഖ്യാപന വീഡിയോ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.

ഐ.വൈ.സി.സി ദേശീയ കോര്‍ കമ്മിറ്റി അംഗങ്ങള്‍, ഏരിയ പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവരെ അനുമോദിച്ചു. മുഹമ്മദ് ഹുസൈന്‍ അല്‍ ജന്നാഹിക്കുള്ള മൊമെന്റോ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് സമ്മാനിച്ചു.

ബഹ്റൈന്‍ ഐമാക് മീഡിയ സിറ്റി മാനേജിങ് ഡയറക്ടര്‍ ഫ്രാന്‍സിസ് കൈതാരത്ത് മുഖ്യാതിഥി ആയിരുന്നു.
ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ബാബു രാമചന്ദ്രന്‍, ഐ.ഒ.സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ഖുര്‍ഷിദ് ആലം, ഓ.ഐ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

സാമൂഹിക പ്രവര്‍ത്തകരായ സഈദ് ഹനീഫ, കെ.ടി സലീം, അന്‍വര്‍ നിലമ്പൂര്‍, അമല്‍ദേവ്, ഐ.ഒ.സി ബഹ്റൈന്‍ പ്രതിനിധി മുഹമ്മദ് ഗയാസ്, കെഎം.സി.സി ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, മാധ്യമ പ്രവര്‍ത്തകന്‍ ഇ. വി രാജീവ്, ദീപക് തണല്‍, മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമന്‍, നൗക ബഹ്റൈന്‍ പ്രതിനിധി അശ്വതി, പി.സി.ഡബ്ലിയു.എഫ് ഭാരവാഹികളായ മുഹമ്മദ് മാറഞ്ചേരി, സദാനന്ദന്‍ കണ്ണത്ത്, ഹസന്‍ വിഎം മുഹമ്മദ്, ശറഫുദ്ധീന്‍ പൊന്നാനി, അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

ടീം സിതാര്‍ ബഹ്റൈന്‍ അടക്കമുള്ള കലാകാരന്‍മാര്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

ഐ.വൈ.സി.സി ബഹ്റൈന്‍ 2023 – 2024 പ്രസിഡന്റ് ഫാസില്‍ വട്ടോളി, ട്രെഷറര്‍ നിധീഷ് ചന്ദ്രന്‍ എന്നിവര്‍ക്കുള്ള മൊമെന്റോയും, പരിപാടികള്‍ ആദ്യാവസാനം നിയന്ത്രിച്ച അവതാരിക ഷൈന്‍ സൂസന്‍ സജിക്കുള്ള ഉപഹാരവും മുഹമ്മദ് ഹുസൈന്‍ അല്‍ ജന്നാഹി നല്‍കി.

ഐ.വൈ.സി.സി കോര്‍ കമ്മിറ്റി ഭാരവാഹികളായ ഷംഷാദ് കാക്കൂര്‍, രാജേഷ് പന്മന, മുഹമ്മദ് ജസീല്‍, മുന്‍ പ്രസിഡന്റുമാരായ വിന്‍സു കൂത്തപ്പള്ളി, ബേസില്‍ നെല്ലിമറ്റം, ജിതിന്‍ പരിയാരം, ദേശീയ ഇന്റെര്‍ണല്‍ ഓഡിറ്റര്‍മാരായ മണിക്കുട്ടന്‍ കോട്ടയം, ജയഫര്‍ അലി മുന്‍ ട്രെഷറര്‍ ഹരി ഭാസ്‌കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഐ.വൈ.സി.സി ബഹ്റൈന്‍ സ്ഥാപക പ്രസിഡന്റ് അജ്മല്‍ ചാലില്‍ ശബ്ദം നല്‍കിയ സംഘടനയുടെ കഴിഞ്ഞ കാല നാള്‍വഴികള്‍ പ്രദര്‍ശിപ്പിച്ചു. ഐ.വൈ.സി.സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ദേശീയ ട്രെഷറര്‍ ബെന്‍സി ഗനിയുഡ് നന്ദിയുംപറഞ്ഞു.