25
Feb 2024
Thu
25 Feb 2024 Thu
jamathe islami rally calls to defend Hindutva racism

കോഴിക്കോട്: രാജ്യത്ത് ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ത്തെറിയാന്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളെ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ജമാഅത്തെ ഇസ് ലാമിയുടെ കൂറ്റന്‍ ബഹുജനറാലി ബുധനാഴ്ച കോഴിക്കോട്ട് നടന്നു. കുട്ടികളും സ്ത്രീകളുമടക്കം അണിനിരന്ന റാലിയില്‍ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക, ഹിന്ദുത്വവംശീയതയെ പ്രതിരോധിക്കുക, ഇന്ത്യന്‍ മുസ്‌ലിം ചരിത്രത്തെ തച്ചുടയ്ക്കാനാവില്ല, നീതിപീഠങ്ങള്‍ അനീതിയുടെ കാവല്‍ക്കാരാവരുത്, ബുള്‍ഡോസര്‍ ജനാധിപത്യത്തെ ജനകീയമായി ചെറുക്കും, ബാബരി-ഗ്യാന്‍വാപി ജുഡീഷ്യല്‍ കര്‍സേവ അനുവദിക്കില്ല തുടങ്ങിയ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ന്നു. (jamathe islami rally calls to defend Hindutva racism)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരയിടത്തുപാലം മിനി ബൈപാസില്‍നിന്ന് ആരംഭിച്ച റാലി കടപ്പുറം മറൈന്‍ ഗ്രൗണ്ടില്‍ സമാപിച്ചു. പി മുജീബുറഹ്‌മാന്‍, എം ഐ അബ്ദുല്‍ അസീസ്, ടി കെ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂര്‍, അബ്ദുസ്സലാം വാണിയമ്പലം, വി ടി അബ്ദുല്ലക്കോയ തങ്ങള്‍, എം കെ മുഹമ്മദലി, ടി മുഹമ്മദ് വേളം, സി ടി സുഹൈബ്, അബ്ദുല്‍ ഹക്കീം നദ്വി, ടി ശാക്കിര്‍, ആര്‍ യൂസുഫ്, എച്ച് ശഹീര്‍ മൗലവി, പി ടി പി സാജിദ, മുഹമ്മദ് സഈദ്, ടി കെ, അഡ്വ. തമന്ന സുല്‍ത്താന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാലിക്കു ശേഷം നടന്ന പൊതുസമ്മേളനത്തില്‍ വിവിധ നേതാക്കള്‍ സംസാരിച്ചു.