22
Jan 2023
Tue
22 Jan 2023 Tue

പ്രമുഖ വ്യക്തിത്വ വികസന യുവജന സംഘടനയായ ജെസിഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചാരിറ്റി പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും ജനുവരി 11ന് വൈകീട്ട് 6ന് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാൾ ഓപ്പൺ വേദിയിൽ നടക്കും. ജെസിഐ ഇന്ത്യ മുൻ ദേശീയ വൈസ് പ്രസിഡന്റ് എൻജിനീയർ പ്രമോദ് കുമാർ ചെയ്യും. ജെസിഐ മേഖല 21 പ്രസിഡന്റ് പ്രജിത്ത് വിശ്വനാഥൻ വിശിഷ്ടാതിഥിയായിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജെഫ് എം മനു ആന്റണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പുതിയ പ്രസിഡന്റായി ജെഫ് ഡി ഹനീഫ് ബാബു സ്ഥാനമേൽക്കും. പുതിയ വർഷത്തെ പദ്ധതികളായ വുമൺ എൻപവർമെന്റ് പ്രോഗ്രാം, കേരളത്തിലെ ഏറ്റവും വലിയ ഐ ടി & ഇലക്ട്രോണിക് ഫെസ്റ്റ്, ജെ സി ഐ മെഗാ എജ്യൂക്കേഷൻ എക്സ്പോ, കുട്ടികൾക്കുള്ള സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാം (സ്കിൽമ), ശാരീരിക വെല്ലുവിളി നേരിടുന്നവരെ സഹായിക്കുന്ന ജെസിഐക്കൊപ്പം 250 ഓളം തിരഞ്ഞെടുത്ത ഓട്ടോ ഡ്രൈവർമാർക്കുള്ള യൂനിഫോം (ഗിഫ്റ്റ്) വിതരണവും, വിവിധ സർക്കാർ അനുകൂല്യങ്ങൾ അർഹമായ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള സൗജന്യ തണൽ ഹെല്പ് ഡസ്ക്, ഗൈഡ് ടു ലീഡ് എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നടക്കുന്നതാണെന്ന് ജെസിഐ സോൺ വൈസ് പ്രസിഡന്റ് മനു ആന്റണി, നിയുക്ത പ്രസിഡന്റ്‌ ഹനീഫ് ബാബു, മീഡിയ ലയ്സൺ ഷബീറലി റിഥം മീഡിയ, ജെസിഐ തിരൂർ മുൻ പ്രസിഡന്റുമാരായ ഷമീർ കളത്തിങ്ങൽ, വി.വി സത്യാനന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.