ജിദ്ദ: കെഎംസിസി സൗത്ത് സോണ്‍ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. പ്രസിഡന്റ് നസീര്‍ വാവാക്കുഞ്ഞിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷിഹാബ് താമരക്കുളം പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. കെ എം സി സി ആക്ടിങ് ജനറല്‍ സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു.
|
കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്് അബ്ദുല്‍ റസാഖ്, കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ എടവനക്കാട്, നാസറുദീന്‍ വേലഞ്ചിറ, നൗഷാദ് പാനൂര്‍, അനസ് പെരുമ്പാവൂര്‍, സെയ്ദു മുഹമ്മദ് അല്‍ ഖാസിമി, നാസര്‍ മൗലവി കോട്ടയം, റസാഖ് കാഞ്ഞിരപ്പള്ളി, ഫൈസല്‍, നസീര്‍ മൗലവി കോട്ടയം, അശോക് കുമാര്‍, ജുനൈസ് തൃക്കുന്നപ്പുഴ, നിസാറുദ്ധീന്‍ കൊല്ലം, തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
അഭിപ്രായ സമന്വയത്തിലൂടെ പുതിയ ഭാരവാഹികളായി നസീര്‍ വാവാക്കുഞ്ഞ് (ചെയര്‍മാന്‍) അനസ് പെരുമ്പാവൂര്‍ (പ്രസിഡന്റ്), നാസറുദീന്‍ വേലഞ്ചിറ (ജന. സെക്രട്ടറി), എന്‍ജിനീയര്‍ അസ്ഹര്‍ (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി റസാഖ് കാഞ്ഞിരപ്പള്ളി, നൗഷാദ് പാനൂര്‍, നിസാറുദ്ധീന്‍ കൊല്ലം, ഹനീഫ കൈപ്പമംഗലം എന്നിവരേയും ജോ. സെക്രട്ടറിമാരായി ഫൈസല്‍ പല്ലാരിമംഗലം, ഹിജാസ് ഖാലിദ് കൊച്ചി, മുഹമ്മദലി വാടാനപ്പള്ളി, ഉവൈസ് ഉസ്മാന്‍ തൃക്കുന്നപ്പുഴ എന്നിവരേയും തിരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗങ്ങളായി ഷറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ, നാസര്‍ എടവനക്കാട്, ശിഹാബ് താമരക്കുളം, റഷീദ് ചാമക്കാട് എന്നിവരെ നോമിനേറ്റ് ചെയ്തു. കെഎംസിസി ആക്ടിങ് ജനറല്‍സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നല്‍കി. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ നിരീക്ഷകനായി.


