Jeddah: The Jeddah Western Regional Committee of the Organization of Islamic Cooperation (OICC) actively conducts service operations under the leadership of Shabari Mandal. ജിദ്ദ: ഒഐസിസി ജിദ്ദ വെസ്റ്റേണ്‍ റീജ്യനല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശബരി മണ്ഡല കാല സേവന പ്രവര്‍ത്തനം ഇത്തവണയും സജീവമായി നടത്തി.
|
പത്തനംതിട്ടയിലും ചുറ്റുപാടുമുള്ള മുനിസിപ്പാലിറ്റി ഇടത്താവളം, ബസ് സ്റ്റാന്റ്റുകള്‍, മൈലപ്ര, കുമ്പളാം പൊയ്ക, വടശേരിക്കര, റാന്നി,പെരുന്നാട് എന്നി പ്രദേശങ്ങളില്‍ കുടിവെള്ളം, ചുക്ക് കാപ്പി, ലഘു ഭക്ഷണങള്‍, അന്നദാനം, ഹെല്‍പ്പ് ലൈന്‍ സെന്റര്‍, വിരി കേന്ദ്രം തുടങ്ങിയവയാണ് സേവന കേന്ദ്രത്തിന്റെ ഭാഗമായി വര്‍ഷാവര്‍ഷം നടത്തി വരുന്നുന്നത്.
ഈ വര്‍ഷം രണ്ടു ദിവസങ്ങളിലായാണ് സ്വാമിമാര്‍ക്കുള്ള അന്നദാനം നടത്തുക. ആദ്യ ദിവസത്തെ അന്നദാനം പത്തനംതിട്ട മുന്‍സിപ്പാലിറ്റി ഇടത്താവളത്തില്‍ വച്ചും, മൈലപ്ര യില്‍ വച്ചും നടത്തുകയുണ്ടായി.
കഴിഞ്ഞ ആറുവര്‍ഷകാലമായി ശബരിമല സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അശോക് കുമാര്‍ മൈലപ്ര കെപിസിസി ജനറല്‍ സെക്രട്ടറി പി എ സലീമില്‍ നിന്ന് ജിദ്ദ ഒഐസിസി യുടെ ഉപഹാരം ഏറ്റുവാങ്ങി.
ജിദ്ദ റീജിനല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അസ്ഹാബ് വര്‍ക്കലയുടെ അദ്ധ്യക്ഷതയില്‍ സേവന കേന്ദ്രയില്‍ നടന്ന ചടങ്ങില്‍ കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്ക്പുറം, മണ്ഡലം പ്രസിഡന്റ് നാസര്‍ തൊണ്ടമണ്ണില്‍, പെന്റ മെഹബൂബ് അഹമ്മദ്, ജിദ്ദ റീജിനല്‍ കമ്മറ്റി അംഗങ്ങളായ മണികണ്ഠന്‍ നാവായിക്കുളം, റാഷിദ് വര്‍ക്കല, അനിയന്‍ ജോര്‍ജ്ജ്, പ്രണവം ഉണ്ണികൃഷ്ണന്‍, ബാബു കുട്ടി കുരിക്കാട്ടില്‍, സാബു മോന്‍ പന്തളം, രാജേന്ദ്രന്‍ മാഷ്, സുദിന്‍ പന്തളം, തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഹക്കീം പാറയ്ക്കല്‍ പ്രസിഡ്ന്റായ ജിദ്ദ റീജിനല്‍ കമ്മറ്റിക്കുകീഴില്‍, അനില്‍ കുമാര്‍ പത്തനംതിട്ട ജനറല്‍ കണ്‍വീനറും, രാധാകൃഷ്ണന്‍ കാവുബായി ( കണ്ണൂര്‍)
കണ്‍വീനറുമായുള്ള കമ്മറ്റിയാണ് ശബരിമല സേവനകേന്ദ്രത്തിന്റെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സൗഹൃദവും ജീവകാരുണ്യവും ഉയര്‍ത്തിക്കാട്ടുന്ന നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് ഒ ഐ സി സി ജിദ്ദ റീജിനല്‍ കമ്മറ്റി നടത്തിവരുന്നത്. റീജ്യനല്‍ കമ്മറ്റിയുടെ കീഴില്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി എല്ലാ ബുധനാഴ്ചകളിലും പ്രവര്‍ത്തിച്ചുവരുന്ന ഹെല്‍പ്പ് ഡസ്‌ക് പ്രയാസമനുഭവിക്കുന്ന നിരവധി പ്രവാസികള്‍ക്ക് സഹായമേകുകയുണ്ടായി.
ഹജ്ജ് സീസണില്‍ നൂറുകണക്കിനു വളണ്ടിയര്‍മാര്‍ ഒ ഐ സി സി യുടെ നേതൃത്വത്തില്‍ മക്കയിലും മദീനയിലും സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകാറുണ്ട്.


