12
Nov 2023
Fri
12 Nov 2023 Fri

ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആർ എസ് സി) പതിമൂന്നാമത് എഡിഷൻ ജിദ്ദ സിറ്റിആന്റ് നോർത്ത് സോണ്‍ പ്രവാസി സാഹിത്യോത്സവ് നവംബർ 03ന് (വെള്ളി ) ജിദ്ദ ഹയ്യ സാമിറിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വൈവിധ്യമാർന്ന സാഹിത്യ മത്സരങ്ങൾ അരങ്ങേറും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ 08 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തോടെ ആരംഭിക്കുന്ന സാഹിത്യോത്സവ് രാത്രി 10 മണി വരെ നീണ്ടു നിൽക്കും

ജിദ്ദയിലെ 12 കേന്ദ്രങ്ങളിൽ നടന്ന സെക്ടർ സാഹിത്യോത്സവ് പ്രതിഭകളാണ് സോൺ സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്.
പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ

ബവാദി, മഹ്ജർ, ഷറഫിയ, സഫ, ബലദ്, റാബിഗ്, ബഹ്‌റ തുടങ്ങിയ സെക്ടറുകളിൽ നിന്നായി മുന്നൂറ്റി അമ്പതിലധികം മത്സരാർത്ഥികൾ സംബന്ധിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

വിവിധ ഭാഷ പ്രസംഗങ്ങൾ,മാപ്പിള പാട്ട് ,കവിത പാരായണം, വ്യത്യസ്ഥ രചനാ മത്സരങ്ങൾ, ദഫ്,കാലിഗ്രഫി,ഹൈകു,സ്പോട് മാഗസിൻ തുടങ്ങിയ 80 ഇനങ്ങളിൽ 12 വേദികളിലായാണ് സാഹിത്യോത്സവ് മത്സരങ്ങൾ നടക്കുന്നത്

വൈകുന്നേരം നടക്കുന്ന സാംസ്കാരിക സംഗമത്തിൽ ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വിജയികൾ നവംബർ 3ന് മദീനയിൽ വെച്ചു നടക്കുന്ന ദേശീയ സാഹിത്യോത്സവിൽ മാറ്റുരക്കും

ജിദ്ദയിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ
സ്വാദിഖ്‌ ചാലിയാർ(ആർ എസ് സി ഗ്ലോബൽ സെക്രട്ടറി), സ്വാദക മാവൂർ,(ചെയർമാൻ ആർ എസ് സി ജിദ്ദ നോർത്ത് ),ജാബിർ നഈമി
(ചെയർമാൻ ആർ എസ് സി ജിദ്ദ സിറ്റി സോൺ),അസ്ഹർ കാഞങ്ങാട്(സെക്രട്ടറി ആർ എസ് സി ജിദ്ദ സോൺ),അബ്റാർ ചുള്ളിയോട്
(സംഘാടക സമിതി) എന്നിവർ പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക