23
Jan 2025
Tue
23 Jan 2025 Tue
Jeddah Thanal Chapter women wing launched

ജിദ്ദ തണല്‍ ചാപ്റ്ററില്‍ വനിതാ വിഭാഗം നിലവില്‍ വന്നു. ചീഫ് കോ ഓഡിനേറ്ററായി ഫസ്‌ന ശരീഫ്, അസിസ്റ്റന്റ് കോ ഓഡിനേറ്ററായി മാജിതാ കുഞ്ഞി, കോ ഓഡിനേറ്റര്‍മാരായി അനീസ ബൈജു, റഫ്സീന അഷ്ഫാഖ്, ഷെറില്‍ അര്‍ഷാദ്, റുക്സാന നാസര്‍, ഷക്കീല സലിം, നിദാ മഖ്ബൂല്‍,സീനത്ത്, റിസാന ജിഫ്തിക്കാര്‍, താഹിറ അബ്ദുല്ലാഹ്, സുഹാ റാഫ്ഷാദ് എന്നിവരെ തിരഞ്ഞെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ 17 വര്‍ഷങ്ങളായി ഇന്ത്യയിലുടനീളം ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക, സാന്ത്വന, സന്നദ്ധ സംഘടനയാണ് തണല്‍. നിലവില്‍ 17 സംസ്ഥാനങ്ങളിലായി 22 ആരോഗ്യ, വിദ്യാഭ്യാസ, പുനരധിവാസ പദ്ധതികള്‍ തണലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ബുദ്ധിപരവും മാനസികവും ശാരീരികവുമായ പരിമിതികള്‍ നേരിടുന്ന കുട്ടികള്‍ക്കായി 13 ഓളം മേഖലകളില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള തൊഴില്‍ പരിശീലനം നല്‍കുന്ന 15 സെന്ററുകള്‍ തണലിന് കീഴിലുണ്ട്.

ഫെബ്രുവരി 7ന് തണല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഇദ്രീസിന്റെ നേതൃത്വത്തില്‍ ഈകുട്ടികളുടെ മാതാപിതാക്കള്‍ക്കായി ഒരു ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി നല്‍കിയിരിക്കുന്ന വാട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെടുക. +966 53 269 2011.