11
Jul 2025
Tue
11 Jul 2025 Tue

കഴിഞ്ഞ ദിവസം രാത്രിയില്‍ ഹമാസ് നടത്തിയ ഞെട്ടിക്കുന്ന ആക്രമണത്തില്‍ 5 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെടാന്‍ കാരണം തോറ(ജൂതരുടെ മതഗ്രന്ഥം) പഠനം അവഗണിച്ചത് കൊണ്ടാവാമെന്ന് ഷാസ് ആത്മീയ പുരോഹിതന്‍ യിത്സാഖ് യൂസെഫ്. (Jewish scholar says five Israeli soldiers were killed because they neglected Torah study) യെഷിവ വിദ്യാര്‍ഥികള്‍ക്ക് എഴുതിയ തുറന്ന കത്തില്‍ ഹരേദി വിഭാഗം തോറ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മതപഠനത്തിലേര്‍പ്പെട്ടിരിക്കുന്നവരെ സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ശക്തമായി ആവശ്യമുന്നയിക്കുന്ന ജൂത പണ്ഡിതരില്‍ ഒരാളാണ് യൂസെഫ്. ഇതിന് വേണ്ടി അദ്ദേഹം പ്രത്യക്ഷ സമര രംഗത്തേക്കിറങ്ങാനിരിക്കുകയാണ്.

”ഇസ്രായേലിന് വേണ്ടി ജീവന്‍ നല്‍കിയ സൈനികര്‍ക്ക് വേണ്ടി അനുശോചനം അറിയിക്കുന്നു. എന്ത് കൊണ്ട് ഇങ്ങിനെയൊരു പ്രതിസന്ധി നേരിടേണ്ടി വന്നു എന്നത് പരിശോധിക്കാന്‍ തോറ വിദ്യാര്‍ഥികള്‍ ബാധ്യസ്ഥരാണ്. തോറയെ അവഗണിച്ചു എന്ന പാപമായിരിക്കാം ഇതിന് കാരണം”- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൈനികരില്‍ നാല് പേര്‍ തീവ്ര യാഥാസ്ഥിതിക വിഭാഗമായ നെത്സ യഹൂദ ബറ്റാലിയനില്‍ പെട്ടെവരാണ്.

സൈനിക സേവനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ പേരില്‍ തീവ്ര യാഥാസ്ഥിതിക വിഭാഗത്തില്‍ പെട്ടവരെ അറസ്റ്റ് ചെയ്താല്‍ ഇസ്രായേല്‍ വിട്ടുപോവാന്‍ നിര്‍ബന്ധിതമാവുമെന്ന് മെയ് മാസത്തില്‍ യിത്സാഖ് യൂസെഫ് പറഞ്ഞിരുന്നു.

ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ മിസൈലുകള്‍ വിജയിക്കുന്നത് തോറ വിദ്യാര്‍ഥികളുടെ ആത്മീയതയുടെ ബലത്തിലാണെന്നാണ് യിത്സാഖ് യൂസെഫിന്റെ വാദം.