യുഎസിലെ പഠനശേഷവും ജോലി കണ്ടെത്താനാവാതെ വന്നതോടെ യുവാവ് ജീവനൊടുക്കി. ആന്ധ്രാപ്രദേശ് സ്വദേശിയായ ഇറഗനബോയിന ചന്ദു(26)ആണ് മരിച്ചത്.
|
അടുത്തിടെയാണ് ചന്ദു ചികാഗോയിലെ ഡിപോള്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. ഇതിനു ശേഷം ഏറെ ശ്രമിച്ചിട്ടും യുവാവിന് ജോലിയൊന്നും ലഭിച്ചില്ല. സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്യുകയാണ് ചന്ദുവിന്റെ അച്ഛന്‍. നിര്‍ധന കുടുംബത്തിന് താങ്ങും തണലുമാവാന്‍ തനിക്കു സാധിക്കുന്നില്ലെന്ന മനോവിഷമത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കുകയായിരുന്നു.
അതേസമയം ചന്ദുവിന്‌റെ മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ വന്‍തുക ചെലവ് വരും. യുവാവിന്റെ കുടുംബത്തിന് ഈ തുക താങ്ങാനാവില്ലെന്ന അറിയാവുന്ന ചന്ദുവിന്റെ സുഹൃത്തുക്കളും യുഎസിന്റെ ഇന്ത്യന്‍ സമൂഹവും ഇതിനായി പണപ്പിരിവ് നടത്തുകയാണിപ്പോള്‍.
ഇതുവരെ 76000 ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. 120000 ഡോളര്‍ പിരിക്കാനാണ് പദ്ധതി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റുമായി 25000 ഡോളറാണ് ചെലവ്. 25000 ഡോളര്‍ ചന്ദുവിന്റെ കുടുംബത്തിന് നല്‍കും.
ALSO READ: പിതൃസഹോദരനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍



