ജിദ്ദ: ജിദ്ദ കേരള പൗരാവലി ‘സ്‌പോണ്ടേനിയസ് 2025’ എന്ന പേരില്‍ നേതൃത്വ പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു. വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, മീഡിയ റിപോര്‍ട്ടിങ്, സോഷ്യല്‍ മീഡിയ അവയര്‍നസ്്, ഡയസ്‌പോറ വെല്‍ഫെയര്‍, ഓര്‍ഗനൈസേഷന്‍ മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായാണ് പരിശീലനം.
|
2025 ജനുവരി 24ന് ആരംഭിക്കുന്ന പരിശീലന ക്യാംപ് നാല് വെള്ളിയാഴ്ചകളിലായാണ് നടത്തപ്പെടുക. രാവിലെ 8 മുതല്‍ 11:30 വരെയുള്ള സമയത്താണ് വിവിധ വിഷയങ്ങളിലുള്ള തിയറിയും പ്രാക്ടിക്കല്‍ വിഷയങ്ങളും പരിശീലിപ്പിക്കുക. ജിദ്ദ കേരള പൗരാവലിക്ക് കീഴില്‍ വിദഗ്ധരായ പരിശീലകര്‍ പരിപാടിയുടെ ഭാഗമാകും.
കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ സംഘടിപ്പിച്ച ‘സ്‌പോണ്ടേനിയസ് 2024’-ല്‍ ജിദ്ദയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 45 പേര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിരുന്നു.
നേതൃത്വ പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് വിലാസ് കുറുപ്പ് (0551056087), നാസര്‍ ചാവക്കാട് (0567390166) എന്നിവരുമായി ബന്ധപ്പെട്ട് ജനുവരി 15-നു മുമ്പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.


