16
Jun 2024
Thu
16 Jun 2024 Thu

പോണ്ടിച്ചേരി: സിനിമ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ത​ഗ്​ ലൈഫിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ജോജു ജോർജിന് വീണ് പരിക്കേൽക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടതു കാൽപ്പാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പോണ്ടിച്ചേരിയിൽ വച്ചായിരുന്നു ഷൂട്ടിങ്. പരിക്കേറ്റതിനെ തുടർന്ന് രാത്രിയിൽ തന്നെ താരം കൊച്ചിയിലേക്ക് തിരിച്ചെത്തി. അപകടസമയത്ത് നടൻ കമൽഹാസനും നസീറും ജോജുവിനൊപ്പമുണ്ടായിരുന്നു. ഇരുവർക്കുമൊപ്പം പറന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്ന് ജോജു ചാടിയപ്പോഴാണ് അപകടം സംഭവിച്ചത്.

 

ഇതിഹാസങ്ങളായ കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. പ്രഖ്യാപനം തൊട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഈ ചിത്രം. കമലിന്‍റെ കരിയറിലെ വന്‍ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് പറയുന്നത്. സിനിമയിൽ തൃഷ കൃഷ്ണൻ ആണ് നായികയായി എത്തുന്നത്.

കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. നേരത്തെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഡേറ്റ് ദുല്‍ഖര്‍ പിന്‍മാറുകയായിരുന്നു. ഷെഡ്യൂളിലെ പൊരുത്തക്കേടുകൾ കാരണം ദുൽഖർ സൽമാൻ തഗ്ഗ് ലൈഫില്‍ നിന്നും പിന്‍ മാറിയത്. പകരം ചിലമ്പരശനാണ് ഈ റോളിലേക്ക് എത്തിയത്.

അതേ സമയം രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് തഗ്ഗ് ലൈഫില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.