കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍, വിവിധ ദളിത് സംഘടനകളും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.
|
ഹര്‍ത്താല്‍ അനുകൂലികള്‍ തിരുവനനന്തപുരം തമ്പാനൂര്‍, നെടുമങ്ങാട്, കഴക്കൂട്ടം കണിയാപുരം ഭാഗത്ത് കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. ഇവിടങ്ങളിലെ ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധം. ചിലയിടത്ത് പോലീസ് ഇടപെട്ട് വാഹനങ്ങള്‍ കടത്തിവിട്ടു. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ആലപ്പുഴയിലും പേരാമ്പ്രയിലും ബസ്സുകള്‍ തടഞ്ഞു.
നിതിന്‍ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ഉത്തരവാദികളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിലില്‍നിന്ന് അവശ്യസേവനങ്ങളെയും തൃശ്ശൂര്‍ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഒഴിവാക്കിയിട്ടുണ്ട്. നഷ്ടപരിഹാരമായി കുടുംബത്തിന് 10 കോടിരൂപ നല്‍കുക, കോളേജിന്റെ അംഗീകാരം റദ്ദാക്കുക, വിദ്യാലയങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാന്‍ നിയമം നടപ്പാക്കുക, കണ്ണൂര്‍ എസ്.പി.യെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും കൗണ്‍സില്‍ ഉന്നയിക്കുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





