20
Sep 2025
Tue
20 Sep 2025 Tue
Kadavanthra SHO PM Ratheesh suspended over Peechi custody beating

പീച്ചി പോലീസ് സ്റ്റേഷനില്‍ ഹോട്ടല്‍ മാനേജരെയും മകനെയും വിളിച്ചുവരുത്തി മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെന്‍ഷന്‍. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 മെയ് 24ന് പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജര്‍ കെപി ഔസേപ്പിനെയും മകനെയുമായിരുന്നു പീച്ചി സ്റ്റേഷനില്‍ എസ്ഐ ആയിരുന്ന രതീഷ് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഈ അടുത്താണ് പുറത്തുവന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ നല്‍കിയ വ്യാജ പരാതിക്ക് പിന്നാലെയാണ് സ്റ്റേഷനിലെത്തിച്ച് ഇരുവരെയും എസ്എച്ച്ഒ മര്‍ദിച്ചത്. ഇതിനു ശേഷം അഞ്ചുലക്ഷം രൂപ കൈക്കൂലിയായും വാങ്ങിയിരുന്നു. പരാതിക്കാരന് കൊടുക്കാനും ഉദ്യോഗസ്ഥര്‍ക്കുമായാണ് ഈ പണം കൈമാറിയതെന്ന് ഔസേപ്പ് വെളിപ്പെടുത്തിയിരുന്നു. പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

സംസ്ഥാന വിവരാവകാശ കമ്മിഷന്‍ മുഖേനയാണ് ഔസേപ്പ് പോലീസ് സ്റ്റേഷനിലെ മര്‍ദ്ദന ദൃശ്യങ്ങള്‍ ശേഖരിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ ഈ ദൃശ്യങ്ങള്‍ കാണിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഔസേപ്പ് വെളിപ്പെടുത്തിയിരുന്നു. കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരികയും ഇതു വിവാദമാവുകയും ചെയ്തതിനു പിന്നാലെയായിരുന്നു പീച്ചി പോലീസ് സ്‌റ്റേഷനിലെ മര്‍ദ്ദനവും വാര്‍ത്തയായത്.

ALSO READ: പത്താം ക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക