23
Mar 2025
Sat
23 Mar 2025 Sat
Kalamassery polytechnic cannabis

കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളേജിലെ ബോയ്സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍.  (Kalamassery polytechnic cannabis case: Investigation towards alumnies )പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖും ഷാരിഖുമാണ് അറസ്റ്റിലായത്. ആഷിക്കാണ് കേസിലെ മറ്റൊരു പ്രതിയായ ആകാശിന് കഞ്ചാവ് കൈമാറിയതെന്നാണ് വിവരം. വ്യാഴാഴ്ച 8 മണിയോടെയാണ് ആഷിക്ക് കഞ്ചാവ് കൈമാറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോളേജിന് പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കേസില്‍ പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആദിത്യന്‍ എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

ALSO READ: പാകിസ്താന് പ്രതിരോധ രഹസ്യം ചോര്‍ത്തിക്കൊടുത്തുവന്ന രവീന്ദ്ര കുമാര്‍ അറസ്റ്റില്‍; ഹണിട്രാപ്പില്‍ കുടുങ്ങിയതാണെന്ന് യുപി എടിഎസ്

അതേസമയം, ഇന്നലെ അറസ്റ്റിലായ ആകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആകാശ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് കച്ചവടം നടത്തുന്ന വ്യക്തിയാണെന്നും, വില്‍പ്പന ലക്ഷ്യം വച്ചുള്ള കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്നിക്ക് ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോയില്‍ അധികം കഞ്ചാവ് കണ്ടെത്തിയത്. കളമശ്ശേരി പൊലീസും ഡാന്‍സാഫ് സംഘവുമാണ് റെയ്ഡ് നടത്തിയത്.

അതിനിടെ, ആരോപണ പ്രത്യാരോപണങ്ങളുമായി എസ്എഫ്ഐയും കെഎഎസ് യുവും രംഗത്തെത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് കഞ്ചാവ് വിതരണത്തിന് പിന്നിലെന്ന് അറസ്റ്റിലായ അഭിരാജിനെ ചൂണ്ടി കെഎഎസ് യു ചൂണ്ടിക്കാട്ടുന്നു. അഭിരാജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ നേതാവുമാണ്. അതേസമയം, ആകാശ് കെഎഎസ് യുവിന് വേണ്ടി മല്‍സരിച്ചയാളെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു.