ചെന്നൈ: നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെ വിമാനത്താവളത്തില്‍വച്ച് മുഖത്തടിച്ച CISF ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗറിന് പാരിതോഷികം പ്രഖ്യാപിച്ചു പെരിയാര്‍ ദ്രാവിഡ കഴകം. പെരിയാറിന്റെ ചിത്രം മുദ്രണം ചെയ്ത സ്വര്‍ ണമോതിരം കുല്‍വിന്ദര്‍ കൗറിന് സമ്മാനമായി നൽകുമെന്ന് പെരിയാര്‍ ദ്രാവിഡ കഴകം അറിയിച്ചു.
|
അവരുടെ വീട്ടുവിലാസത്തിലേക്കാണ് മോതിരം അയച്ചുകൊടുക്കുക. ഇതയക്കുന്നതിനെന്തെങ്കിലും തടസം വന്നാല്‍ നേരിട്ട് മോതിരം കൈമാറും. മോതിരത്തിനൊപ്പം പെരിയാറിന്റെ ചില പുസ്തകങ്ങളും സമ്മാനിക്കുമെന്നും പെരിയാര്‍ ദ്രാവിഡകഴകം നേതാക്കള്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു അടുത്ത ദിവസം ആണ് ഡല്‍ഹിയിലേക്ക് പോകാനായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോൾ കങ്കണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കങ്കണയെ മര്‍ദിച്ചതിന് കുല്‍വീന്ദര്‍ കൗറിനെതിരെ കേസെടുക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സെക്യൂരിറ്റി ചെക്കിങിനിടെയാണ് തന്നെ മര്‍ദിച്ചതെന്നും തന്നെ കാത്തുനിന്ന് മര്‍ദിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് കങ്കണ പറഞ്ഞിരുന്നത്.
എന്നാല്‍, കര്‍ഷക സമരം സംബന്ധിച്ച് കങ്കണ മുമ്പ് നടത്തിയ പരാമര്‍ശമാണ് തന്നെ ചൊടിപ്പിച്ചതെന്നും കര്‍ഷകരെ അധിക്ഷേപിച്ചതിനോടാണ് താന്‍ പ്രതികരിച്ചതെന്നും കുല്‍വിന്ദര്‍ കൗറും പ്രതികരിച്ചു. ‘നൂറ് രൂപ കിട്ടാനാണ് കര്‍ഷകര്‍ അവിടെ പോയിരിക്കുന്നതെന്നാണ് കങ്കണ അന്ന് പറഞ്ഞത്. അവര്‍ പോയി അവിടെ ഇരിക്കുമോ? അവര്‍ ഈ പ്രതികരണം നടത്തുമ്പോള്‍ എന്റെ അമ്മയും കര്‍ഷകര്‍ക്കൊപ്പം സമരത്തിലായിരുന്നു’- എന്നായിരുന്നു കുല്‍വീന്ദര്‍ കൗര്‍ വിശദീകരിച്ചത്.
ഇതിനോടുള്ള കങ്കണയുടെ പ്രതികരണം വിവാദമായിരുന്നു. പഞ്ചാബില്‍ തീവ്രവാദം വര്‍ധിക്കുകയാണെന്ന് ആണ് കങ്കണ പറഞത്.
Kangana Ranaut slapgate


