16
Apr 2024
Mon
16 Apr 2024 Mon

ഞാന്‍ അഭിമാനിയായ ഹിന്ദു, ഒരിക്കലും ബീഫ് കഴിക്കില്ല; കങ്കണ റണൗട്ട്
ന്യൂഡല്‍ഹി: താന്‍ ബീഫ് ഭക്ഷിക്കുമെന്ന പ്രചാരണത്തിനെതിരെ നടിയും ഹിമാചലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ട്. തനിക്കെതിരെ നടക്കുന്ന ഈ പ്രചാരണം അപമാനകരവും അടിസ്ഥാന രഹിതവുമാണെന്ന് അവര്‍ പറഞ്ഞു. താനൊരു അന്തസ്സുള്ള ഹിന്ദുവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹിമാചലിലെ മണ്ഡി മണ്ഡലത്തില്‍ നിന്നാണ് കങ്കണ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഞാന്‍ ബീഫോ മറ്റേതെങ്കിലും റെഡ് മീറ്റോ കഴിക്കാറില്ല. എന്നെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത് അപമാനകരമാണ്. യോഗആയുര്‍വ്വേദ ജീവിതചര്യയെ പതിറ്റാണ്ടുകളായി പ്രചരിപ്പിക്കുന്നയാളാണ് ഞാന്‍. ഇത്തരം പ്രചാര വേലകളിലൂടെ എന്റെ പ്രതിച്ഛായ തകര്‍ക്കാനാകില്ല. എന്റെ ജനങ്ങള്‍ക്ക് ഞാനൊരു അന്തസ്സുള്ള ഹിന്ദുവാണെന്ന് അറിയാം. ഒന്നിനും അവരെ വഴിതെറ്റിക്കാനാകില്ല. ജയ് ശ്രീരാം- കങ്കണ എക്‌സില്‍ കുറിച്ചു.

മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയ് വാദിത്തിവാരാണ് ആദ്യം കങ്കണ ബീഫ് കഴിക്കുമെന്ന് പറഞ്ഞത്. കങ്കണയുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കിയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. കങ്കണ എക്‌സില്‍ താന്‍ ബീഫ് കഴിക്കുമെന്നും തനിക്ക് ബീഫ് ഇഷ്ടമാണെന്നും എഴുത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിക്കുകയുണ്ടായി. ബീഫ് കഴിക്കുന്നതില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി കങ്കണ 2019ല്‍ ട്വീറ്റ് ചെയ്ത കുറിപ്പും പ്രചാരണങ്ങള്‍ക്ക് ആക്കംകൂട്ടി.

ഹിമാചലിലെ മാണ്ഡി മണ്ഡലത്തില്‍ മത്സരിക്കുന്ന കങ്കണയുമായി ബന്ധപ്പെട്ട ബീഫ് വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി അവര്‍ രംഗത്തെത്തിയത്.

BJP candidate actress Kangana rejects baseless beef eating rumours