22
Feb 2025
Sat
22 Feb 2025 Sat
Kannur native Umrah pilgrim dies in Jeddah

ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. ഇരിക്കൂര്‍ വളവുപാലം സ്വദേശി ഫാരിജ മന്‍സിലില്‍ കീത്തടത്ത് മുഹമ്മദലി (78) ആണ് മരിച്ചത്. ഭാര്യയോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ ഇദ്ദേഹം ഹൃദയാഘാതം സംഭവിച്ച് ഒരാഴ്ചയായി ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിതാവ്: ഇബ്രാഹിം കുട്ടി, മാതാവ്: മറിയുമ്മ, ഭാര്യ: വഹീദ, മക്കള്‍: മുനവ്വര്‍ (ജുബൈല്‍), മുസ്താഖ് (ജിദ്ദ), മുംതാസ്, ഫാരിജ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.