16
Jan 2024
Sat
16 Jan 2024 Sat

ദമ്മാം : കരാട്ടെ ബുഡോക്കാൻ ഇന്റർനാഷണൽ കളർ ബെൽറ്റ്‌ ഗ്രേഡിങ് ടെസ്റ്റ്‌ നടത്തി. ദമ്മാം അൽ ഹിദായ ക്ലബ്ബിൽ നടന്ന പരിപാടി സൗദി അൽ ഹിദായ ക്ലബ്‌ മാനേജിങ് ഡയറക്ടർ അഹ്‌മദ്‌ മൂസ ഉദ്ഘാടനം ചെയ്തു. കെ.ബി.ഐ സൗദി ചീഫ് റൻഷി ടി.എ ഗഫൂർ വിജയികളെ അനുമോദിച്ചു. തുടര്‍ന്ന് ടെസ്റ്റിൽ പങ്കടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്നും അതു നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണെന്നും വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തലമുറയെ നശിപ്പിക്കുമെന്നും ലഹരി വസ്തുക്കളെ സമീപ്പിക്കരുതെന്നും റൻഷി ടി.എ ഗഫൂർ ഉദ്ബോധിപ്പിച്ചു. നല്ല ആരോഗ്യം കെട്ടിപ്പടുക്കുവാന്‍ കരാട്ടെ വളരെയധികം സഹായിക്കുന്നുവെന്നും അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു.

ഗോൾഡൻ ഫിറ്റ്നസ് ജിം മാസ്റ്റർ സൈദ് സാലിം ആശംസകൾ അർപ്പിച്ചു. കരാട്ടെ ബുഡോക്കാൻ ഇന്റർനാഷണൽ സൗദി അറേബ്യ, ഈസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച കളർ ബെൽറ്റ്‌ ഗ്രേഡിങ് ടെസ്റ്റിൽ, ഈസ്റ്റേൺ പ്രൊവിൻസിലെ വിവിധ ക്ലാബുകൾ ആയ ഗോൾഡൻ ഫിറ്റ്നസ് ജിം, ദമ്മാം, ഷിമാലിയ ഫിറ്റ്‌നസ് സെന്റർ, അൽ ഖോബാർ, ബിലാൽസ് ഫിറ്റ്നസ് സെന്റർ, ജുബൈൽ, നിജും ഫിറ്റ്നസ് സെന്റർ, ജുബൈൽ തുടങ്ങിയ ക്ലബ്ബുകളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ ​ഗ്രേഡിങ് ടെസ്റ്റിൽ അണിനിരന്നു. റെൻഷി ടി.എ ഗഫൂർ ടെസ്റ്റ്‌ എക്സാമിനർ ആയിരുന്നു.

കെ.ബി.ഐ ഈസ്റ്റേൺ പ്രൊവിൻസ് കോർഡിനേറ്റർ നിഷാദ് നിലമ്പൂർ പരിപാടിക്ക് അധ്യക്ഷതവഹിച്ചു ട്രൈനർ മാരായ ഷംസുദ്ധീൻ പൂക്കോട്ടുംപാടം, ഷബീൽ മഞ്ചേരി, അഹ്‌മദ്‌ ബിലാൽ എന്നിവർ ക്യാംപിന് നേതൃത്വം നൽകി. സെൻസായിമാരായ ഇസ്മായിൽ കണ്ണൂർ, ഷരീഫ് കുറ്റിപ്പുറം, ഹിദായത്ത് എന്നിവർ പരിപാടി നിയന്ത്രിച്ചു. വിവരങ്ങൾക്ക് ബന്ധപ്പെടാം. കെ.ബി.ഐ ഈസ്റ്റേൺ പ്രൊവിൻസ് കോഓഡിനേറ്റർ സെൻസായി നിഷാദ് നിലമ്പൂർ :0507383707

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക