22
Dec 2023
Sat
22 Dec 2023 Sat

ജിദ്ദ:കരാട്ടെ ബുഡോക്കാൻ ഇന്റർനാഷനൽ കളർ ബെൽറ്റ് ടെസ്റ്റ് നടത്തി. ജിദ്ദ പവർസ്പോർട്ട് ഫിറ്റ്‌നസ് ജിമ്മിൽ നടന്ന ഗ്രേഡിങ്ങ് ടെസ്റ്റിൽ ജിദ്ദ മീഡിയ ഫോറം ജനറൽ സെക്രട്ടറി സുൽഫികർ ഓതായി സർട്ടിഫിക്കറ്റ് വിതരണം നടത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്നും അതു നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണെന്നും, നല്ല ആത്മവിശ്വാസം മനക്കരുത്തും ലഭ്യമാവാൻ കരാട്ടെ വളരെയധികം സഹായിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തുടർന്ന് നടന്ന കളർ ഗ്രേഡിങ്ങ് ടെസ്റ്റിൽ
നിരവധി വിദ്യാർഥികൾ അണിനിരന്നു.

കെ ബി ഐ സൗദി ചീഫ് റെൻഷി ടി.എ. ഗഫൂർ, യാസർ അറഫാത്ത് എന്നിവർ ടെസ്റ്റ് എക്‌സാമിൻ നടത്തി .വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തലമുറയെ നശിപ്പിക്കുമെന്നും ലഹരി വസ്തുക്കളെ സമീപിക്കരുതന്നും റൻഷി ടി.എ. ഗഫൂർ ഉദ്‌ബോധിപ്പിച്ചു, ട്രെയിനർമാരായ സലാം ചെറുവറ്റ , ഇസ്മാഈൽ, നഷീദ് ക്യാമ്പിന് നേതൃത്വം നൽകി. സെൻസായിമാരായ അഷ്‌റഫ്‌ തിരൂർ, അനീസ് , നിസാർ , ശാഹുൽ എന്നിവർ ഗ്രേഡിങ്ങ് ടെസ്റ്റ് നിയന്ത്രിച്ചു.