ബംഗളൂരു: കര്‍ണാടകയില്‍ കാമുകന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കൊപ്പല്‍ താലൂക്കിലെ ബൂഡഗുമ്പ ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട്‌ചെയ്തത്. ഡയമണ്ണ വജ്രബന്ദിയാണ് (36) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡയമണ്ണ വജ്രബന്ദിയയുടെ ഭാര്യ നേത്രാവതി (31), ഇവരുടെ കാമുകന്‍ സോമപ്പ (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ആഴ്ച ആദ്യം ഒരാളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്.
|
പ്രതികള്‍ തമ്മിലുള്ള വിവാഹേതര ബന്ധത്തിന്റെ ഫലമായാണ് കൊലപാതകം നടന്നതെന്ന് കൊപ്പല്‍ പൊലീസ് സൂപ്രണ്ട് ഡോ. റാം എല്‍. അരസിദ്ദി പറഞ്ഞു. കൊപ്പല്‍ റൂറല്‍ സബ് ഡിവിഷനു കീഴിലുള്ള മുനീറാബാദ് പൊലീസ് സ്റ്റേഷനില്‍ ആദ്യം റജിസ്റ്റര്‍ ചെയ്ത കേസില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം ബൂഡഗുമ്പ നിവാസിയായ ഡയമണ്ണയുടേതാണെന്ന് കണ്ടെത്തി.
യഥാര്‍ത്ഥ കൊലപാതകത്തിന് മൂന്നുനാലു ദിവസം മുമ്പ് ദമ്പതികള്‍ ദ്യാമണ്ണയെ കൊല്ലാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. പ്രതികള്‍ ഡയമണ്ണയെ ഒരു കൃഷിയിടത്തിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം ബൈക്കില്‍ ആറ് കിലോമീറ്റര്‍ ദൂരത്തേക്ക് കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തെളിവ് നശിപ്പിക്കാനാണ് ഇങ്ങനെചെയ്തത്.
ഇരുമ്പുവടിയും പെട്രോളും വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തതും പ്രതികള്‍ക്കെതിരായ തെളിവായി. . കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
In a shocking incident reported from Boodagumpa village in Koppal taluk, police have arrested two individuals, Netravati (31) and her alleged lover Somappa (35), in connection with the murder of Netrawati’s husband, Dyamanna Vajrabandi (36). The incident came to light after the charred body of a man was found earlier this week.


