24
Jan 2025
Tue
24 Jan 2025 Tue
Kashmir natives dead body buried in Riyad

ജിദ്ദ: റിയാദിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കശ്മീര്‍ സ്വദേശിയുടെ മൃതദേഹം അല്‍ഖര്‍ജില്‍ സംസ്‌കരിച്ചു. അല്‍ഖര്‍ജ് ഹഫ്ജയില്‍ കൃഷിയിടത്തിലെ തൊഴിലാളിയായിരുന്ന റഫീഖ് അഹമ്മദ്(58)ആണ് ചൊവ്വാഴ്ച രാവിലെ അപകടത്തില്‍ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹഫ്ജിയിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന റഫീക്ക് അഹമ്മദിനെ അമിത വേഗതയില്‍ വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്.

15 വര്‍ഷമായി ഹഫ്ജയിലെ കൃഷിയിടത്തില്‍ ജോലിചെയ്യുന്ന റഫീക്ക് അഹമ്മദിനൊപ്പം അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും ഇവിടെ ജോലിക്കുണ്ട്. അല്‍ഖര്‍ജ് പോലീസിന്റെ നിര്‍ദേശ പ്രകാരം കേളി ജീവകാരുണ്യ വിഭാഗം കേന്ദ്ര ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനിയുമായി ബന്ധപെടുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം നാസര്‍ പൊന്നാനിയുടെ നേതൃത്വത്തില്‍ അല്‍ഖര്‍ജ് ശ്മശാനത്തില്‍ മയ്യിത്ത്് ഖബറടക്കി. സഹോദന്മാരും സ്‌പോണ്‍സറും കേളി പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ഖബറടക്കച്ചടങ്ങില്‍ പങ്കെടുത്തു.