19
Jul 2024
Fri
19 Jul 2024 Fri
kerala expatriate honoured by UAE Govt passed away

പൗരത്വം നൽകി യുഎഇ ആദരിച്ച പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു. തിരുവനന്തപുരം പെരുംങ്കുഴി സ്വദേശിയായ കാസിം പിള്ള (81)യാണ് ദുബായ് സിലിക്കൻ ഒയാസിസിലെ വസതിയിൽ അന്തരിച്ചത്.

whatsapp പൗരത്വം നൽകി യുഎഇ ആദരിച്ച പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: സ്വാലിഹത്ത് കാസിം. മക്കൾ:സൈറ (ഇന്തൊനീഷ്യ), സൈമ (ന്യൂസീലൻഡ്), ഡോ.സുഹൈൽ (അമേരിക്ക). ദുബൈ കസ്റ്റംസ് തലവനായി 50 വർഷത്തിലേറെ സേവനമനുഷ്ഠിച്ച കാസിം പിള്ളയെ ദുബൈ ഭരണാധികാരി നേരിട്ടാണ് യുഎഇ പൗരത്വം നൽകി ആദരിച്ചത്.

ജോലിയിൽ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിന്റെ ഉപദേശകനായും അദ്ദേഹം തുടർന്നിരുന്നു. കാസിം പിള്ളയുടെ മൃതദേഹം ദുബൈ അൽ ഖൂസ് ഖബർസ്ഥാനിൽ ഖബറടക്കും.

\