29
Mar 2024
Sun
29 Mar 2024 Sun
Kattapana double murder case

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട വിജയന്റെ ഭാര്യയ്ക്കും മകനും പങ്കെന്ന് എഫ്ഐആർ. നവജാത ശിശു ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെയും, മകന്‍ വിഷ്ണുവിനെയും പൊലീസ് പ്രതി ചേർത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ഓ​ഗസ്റ്റിലാണ് വിജയനെ വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിൽ നിതീഷ് തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുന്നത്. ശേഷം വിജയന്റെ ഭാര്യയുടെയും മകന്റെയും സഹായത്തോടെ വീട്ടിലെ ഒരു മുറിയിൽ മറവു ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വീടിന്റെ തറ പൊളിച്ചു പരിശോധന തുടങ്ങിKattapana double murder case

2016ലാണ് ആദ്യ കൊലപാതകം നടക്കുന്നത്. വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയാണ് കൊലപ്പെടുത്തുന്നത്. അവിവാഹിതയായ യുവതിക്ക് നിതീഷിലുണ്ടായ കുഞ്ഞിനെ നാണക്കേട് മറയ്ക്കാന്‍ കൊല്ലപ്പെട്ട വിജയനും നിതീഷും ചേർന്നാണ് കൊന്നത്. ശേഷം കുഞ്ഞിന്റെ മൃതദേഹം പഴയവീട്ടിലെ തൊഴുത്തിൽ മറവു ചെയ്തു. കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യാൻ വിഷ്ണുവിന്റെ സഹായം ലഭിച്ചുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.