കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. നാളെ രാവിലെ 8 മണിയ്ക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഔദ്യോഗിക വോട്ടെണ്ണല്‍ ഫലങ്ങള്‍ എവിടെ അറിയാന്‍ കഴിയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
|
തെരഞ്ഞെടുപ്പ് ദിവസം അതിരാവിലെ മുതല്‍ തന്നെ എല്ലാ മാധ്യമങ്ങളുടെയും ലൈവ് കവറേജ് ആരംഭിക്കും. ന്യൂസ് ടാഗ് ലൈവ് വെബ്‌സൈറ്റിലും വായനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ അവസരമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബൈസൈറ്റിലും തത്സമയം ഫലം അറിയാനാകും.
വോട്ടെണ്ണല്‍ ഫലം എവിടെ ? എപ്പോള്‍ മുതല്‍?
കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം തത്സമയമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ്‌സ് & റിസള്‍ട്ട്‌സ് (Trends & Results) പേജില്‍ രാവിലെ എട്ട് മണി മുതല്‍ കാണാന്‍ കഴിയും. വോട്ടെണ്ണല്‍ ആരംഭിക്കുന്നതോടെ ആരാണ് ലീഡ് ചെയ്യുന്നതെന്ന് ഓരോ റൗണ്ടിലും സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യും.
വോട്ടെണ്ണല്‍ തത്സമയം അറിയേണ്ടത് എങ്ങനെ?
വോട്ടെണ്ണല്‍ ഫലം തത്സമയം അറിയാന്‍: https://results.eci.gov.in/ എന്ന വെബ്‌സൈറ്റ് തുറക്കുക. തുറന്നുവരുന്ന വിന്‍ഡോയില്‍ കേരളത്തില്‍ ക്ലിക്ക് ചെയ്താല്‍ മണ്ഡലാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ കഴിയു. കേരളത്തിന് പുറമെ അസം, പുതുച്ചേരി, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍ എന്നീ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ഇതേ പേജിലാണ് അപ്‌ഡേറ്റ് ചെയ്യുക.
അസമില്‍ 126 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പുതുച്ചേരി – 30, തമിഴ്‌നാട് – 234, പശ്ചിമബംഗാള്‍ – 294 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ നിയോജക മണ്ഡലങ്ങള്‍. ഇതിന് പുറമെ കര്‍ണാടക, മഹാരാഷ്ട്ര, ത്രിപുര, നാഗാലാന്‍ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇതേ പേജില്‍ ലഭ്യമാകും.


