16
Nov 2024
Wed
16 Nov 2024 Wed
Kerala Gold Rate 28900 has fallen in two weeks

കൊച്ചി: കേരളത്തില്‍ 60,000 വും കടന്നു കുതിക്കുമെന്ന് തോന്നിച്ച സ്വര്‍ണവില കഴിഞ്ഞ രണ്ടാഴ്ചയായി താഴേക്ക് വരികയാണ്. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ 2,8900 രൂപയാണ് സ്വര്‍ണത്തിന് ഇടിഞ്ഞത്. ഇന്നലെ മാത്രം ഒരു പവന് 1,080 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇന്ന് വിപണി തുടങ്ങിയപ്പോഴും ആഭരണപ്രേമികള്‍ക്ക് ആശ്വാസമാകുന്നവാര്‍ത്തയാണ് ഉണ്ടാകുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് 320 രൂപയാണ് ഒരു പവന് ഇടിഞ്ഞത്. ഇതോടെ 56,360 രൂപയായി കുറഞ്ഞ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തു. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. 7045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

നവംബര്‍ തുടക്കത്തില്‍ 59,080 രൂപ

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. നവംബര്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്

ഈ മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.

പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും.

രൂപ ഏറ്റവും താഴ്ചയില്‍ തുടരുന്നു

തുടര്‍ച്ചയായ നാലാം വ്യാപാര ദിനത്തിലും ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ചയില്‍ തുടരുകയാണ്. ഇന്നലെ രണ്ട് പൈസ കൂടി ഇടിഞ്ഞതോടെ രൂപയുടെ മൂല്യം യു.എസ് ഡോളറിനെതിരെ 84.4 എന്ന സര്‍വകാലറെക്കോഡ് താഴ്ചയിലെത്തി. കഴിഞ്ഞ നാലുദിവസത്തിനിടെ 30 പൈസയുടെ തകര്‍ച്ചയാണ് രൂപ നേരിട്ടത്. യു.എസ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ ഡോളര്‍ കൈവരിച്ച നേട്ടവും ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍മാറ്റവുമാണ് രൂപയുടെ തകര്‍ച്ചക്കിടയാക്കിയത്.

നവംബറിലെ സ്വര്‍ണ വില

1-Nov-24 Rs. 59,080 (Highest of Month)
2-Nov-24 58960
3-Nov-24 58960
4-Nov-24 58960
5-Nov-24 58840
6-Nov-24 58920
7-Nov-24 57600
8-Nov-24 58280
9-Nov-24 58200
10-Nov-24 58200
11-Nov-24 57760
12-Nov-24
Yesterday »
56680
13-Nov-24
Today »
Rs. 56,360 (Lowest of Month)

Kerala Gold Rate 28900 has fallen in two weeks