29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
kerala half yearly exam

Kerala half yearly exam time table തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സ്‌കൂളുകളിലെ അര്‍ധവാര്‍ഷിക പരീക്ഷാ തിയ്യതികളില്‍ മാറ്റം വരുത്തി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ അര്‍ധ വാര്‍ഷിക പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 15ന് ആരംഭിക്കുന്ന പരീക്ഷകള്‍ 23ന് അവസാനിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതലും ഉച്ചയ്ക്ക് 1.30 മുതലുമാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടക്കുന്ന പരീക്ഷകള്‍ രണ്ട് മണിക്കേ ആരംഭിക്കുകയുള്ളൂ. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം കൂടി ചേര്‍ന്നതാണ് ഇത്തവണത്തെയും സമയക്രമം.

ALSO READ: വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളില്‍ കൈയിട്ട് സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കും; പ്രധാനാധ്യാപകനെ പഞ്ഞിക്കിട്ട് നാട്ടുകാര്‍

മുന്‍ നിശ്ചയിച്ച അക്കാദമിക് കലണ്ടര്‍ പ്രകാരം ഡിസംബര്‍ 11 മുതല്‍ 19 വരെയാണ് പരീക്ഷ നടത്താനിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി ഒന്‍പതിനും 11നും നടക്കുന്നതിനാലും 13ന് വോട്ടെണ്ണലുള്ളതിനാലും ഇവ പൂര്‍ത്തിയായ ശേഷം തുടങ്ങുന്ന തരത്തില്‍ പുനക്രമീകരിക്കുകയായിരുന്നു.

ക്രിസ്മസ് അവധി 12 ദിവസം
ക്രിസ്മസ് അവധി ഡിസംബര്‍ 24ന് ആരംഭിച്ച് ജനുവരി നാലിന് അവസാനിക്കും. ജനുവരി അഞ്ചിന് സ്‌കൂള്‍ വീണ്ടും തുറക്കും. 12 ദിവസമാണ് അവധിയായി ലഭിക്കുക.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement