കേരളത്തിന്റെ ഈ വര്‍ഷത്തെ മഹാഭാഗ്യശാലി ആരെന്ന് ഇന്നറിയാം. ഒന്നാം സമ്മാനം 25 കോടി രൂപ ലഭിക്കുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാലാണ് ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് എടുക്കുന്നത്. ഉച്ചയ്ക്ക് 1.30നാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത് നിര്‍വഹിക്കും. ആകെ 70 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വില്‍പ്പനനടന്നത്. ഇന്നലെ വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് പ്രകാരം ആകെ 7135938 ലോട്ടറി ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.
|
പാലക്കാട് ജില്ലയില്‍ തന്നെയാണ് ഇത്തവണയും കൂടുതല്‍ ടിക്കറ്റ് വില്‍പ്പന നടന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1302680 ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റിരിക്കുന്നത്.
946260 ടിക്കറ്റുകളുടെ വില്‍പ്പനയോടെ തിരുവനന്തപുരവും, 861000 ടിക്കറ്റുകളുടെ വില്‍പ്പന നടന്ന തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
ഇതോടൊപ്പം ഇന്ന് പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കും. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ മറ്റൊരു സവിശേഷത.
ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: https://statelottery.kerala.gov.in/index.php/lottery-result-view
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
ഡിസംബര്‍ നാലിനാണ് പൂജാ ബമ്പര്‍ നറുക്കെടുക്കുന്നത്. ടിക്കറ്റ് വില 300 രൂപയാണ്.
25 കോടി രൂപ ഒന്നാം സമ്മാനം എന്നത് മാത്രമല്ല ഓണം ബംബറിന്റെ പ്രത്യേകത. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആണ് ലഭിക്കുന്നത്. ഇതുകൂടാതെ മൂന്നാം സമ്മാനം ഓരോ പരമ്പരയിലും 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കുന്നതാണ്.
കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന നടക്കുന്നത്. പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നത്.
Kerala Lottery: Who is the lucky winner of 25 crores? Thiruvonam bumper draw today


