|
തിരുവനന്തപുരം: കേരളാ സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ടിക്കറ്റ് സർവകാല റെക്കോര്‍ഡ് വില്‍പ്പനയിലേക്ക്. ആരാണ് 25 കോടിയുടെ ഭാഗ്യവാന്‍ എന്നറിയാന്‍ ഇനി ആറ് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആണ് ടിക്കറ്റ്വിൽപ്പന തകൃതി നടക്കുന്നത്.
ഇതിനകം അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ 58 ലക്ഷം ടിക്കറ്റുകളും വിറ്റ് കഴിഞ്ഞു.
ജില്ലാ അടിസ്ഥാനത്തില്‍ ഇത്തവണയും പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫീസുകളിലേതുള്‍പ്പെടെ 10 ലക്ഷത്തിലധികം ടിക്കറ്റുകൾ ആണ് പാലക്കാട്ട് വിൽപ്പന നടന്നത്. തിരുവനന്തപുരത്തും തൃശൂരും ടിക്കറ്റ് വില്‍പ്പന 7 ലക്ഷവും കടന്നു. നറുക്കെടുപ്പ് ആകുമ്പോഴേക്കും മുഴുവന്‍ ടിക്കറ്റും വിറ്റു തീരാനാണ് സാധ്യത.

25 കോടി രൂപ ഒന്നാം സമ്മാനം എന്നത് മാത്രമല്ല ഓണം ബംബറിന്റെ പ്രത്യേകത. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ആണ് ലഭിക്കുന്നത്. ഇതുകൂടാതെ മൂന്നാം സമ്മാനം ഓരോ പരമ്പരയിലും 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കുന്നതാണ്.
കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന നടക്കുന്നത്. പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നത്.
ടിക്കറ്റ് വിൽപ്പന വഴി വിറ്റുവരവ് 280 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത് 140 കോടി രൂപയിൽ താഴെയാണ്.
Thiruvonam Bumper 2024 Result Date


