25
Mar 2025
Mon
25 Mar 2025 Mon
Kerala Police caught main drug leader from Bangaluru

വയനാട് ജില്ലയിലേക്ക് ലഹരി കടത്തുന്നതിന്റെ പ്രധാന ഇടനിലക്കാരനെ സുല്‍ത്താന്‍ ബത്തേരി പോലീസ് പിടികൂടി. കര്‍ണാടക ഗവണ്‍മെന്റ് കോളജില്‍ ബിസിഎ വിദ്യാര്‍ഥിയായ ടാന്‍സാനിയന്‍ പൗരന്‍ പ്രിന്‍സ് സാംസണ്‍(25) ആണ് പിടിയിലായത്. ബംഗ്ലൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മാസം 24ന് മുത്തങ്ങയില്‍ നിന്ന് ലഹരിയുമായി പിടിയിലായ ഷഫീഖ് എന്നയാളില്‍ നിന്നാണ് പ്രിന്‍സ് സാംസണെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രി ബാംഗ്ലൂരില്‍ നിന്ന് പ്രതിയെ പിടികൂടി. രണ്ടു മാസത്തിനിടെ 80 ലക്ഷത്തിന്റെ ഇടപാടാണ് പ്രിന്‍സ് നടത്തിയത്. ഇയാളില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളും, ലാപ്‌ടോപ് എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇടപാടിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു പ്രതി. ലഹരി ഇടപാടിലെ കൂടുതല്‍ പേരെ ഉടന്‍ പിടികൂടുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി തബോഷ് ബസ്മതാരി പറഞ്ഞു.