21
Sep 2022
Fri
21 Sep 2022 Fri

കേന്ദ്രത്തിൽ നിന്ന് ആ​ഗസ്ത് മാസത്തിലെ കേന്ദ്ര നികുതി ഓഹരിയായി 2245.82 കോടി രൂപ കേരളത്തിനു ലഭിച്ചു. ആ​ഗസ്ത് മാസം കേന്ദ്ര സാമ്പത്തിക മന്ത്രാലയം സംസ്ഥാനങ്ങൾക്കായി 116665.72 കോടി രൂപയാണ് നികുതിയിനത്തിൽ വിതരണം ചെയ്തത്. ഈ സാമ്പത്തികവർഷം സംസ്ഥാനങ്ങൾക്കായി വിട്ടുനൽകുന്ന ഉയർന്ന തുകയാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ആ​ഗസ്ത് മാസം വരെ 6117.15 കോടി രൂപയാണ് കേരളത്തിന് കേന്ദ്രത്തിൽ നിന്ന് നികുതിയിനത്തിൽ ലഭിച്ചത്. നികുതി ഓഹരിയായി ലഭിച്ച തുകയ്ക്കു പുറമേ 15ാം ധനകമ്മീഷൻ വരുമാനക്കമ്മി നികത്തുന്നതിനായി ശുപാർശ ചെയ്ത 1097.83 കോടി രൂപ കൂടി കേരളത്തിന് ആ​ഗസ്ത് മാസം ലഭിക്കുകയുണ്ടായി.

 

വരുമാനക്കമ്മി നികത്തുന്നതിനായി കേന്ദ്രത്തിൽ നിന്ന് ഏറ്റവും കൂടുതൽ പണം കൈപ്പറ്റുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. പശ്ചിമബം​ഗാളാണ് ഒന്നാം സ്ഥാനത്ത്. സാമ്പത്തികവർഷത്തിൽ 13174 കോടി രൂപയാണ് വരുമാനകമ്മി നികത്താനായി പശ്ചിമബം​ഗാൾ സ്വീകരിക്കുന്നത്.