പഞ്ചാബ് യൂനിവേഴ്സിറ്റിയിലെ ബി ഡിസൈൻ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കേരളത്തിൽ നിന്നുള്ള അഗ്നി എസ് ദിലീപ്(21)ആണ് ജീവനൊടുക്കിയത്. പഞ്ചാബിലെ ലവ് ലി പ്രഫഷനൽ യൂനിവേഴ്സിറ്റിയിൽ 10 ദിവസത്തിനിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് അഗ്നി എസ് ദിലീപ്.
|
അതേസമയം പെൺകുട്ടി മരിച്ചത് വ്യക്തിപരമായ കാരണങ്ങളാൽ ആണെന്നും ആത്മഹത്യകുറിപ്പ് കണ്ടെടുത്തുവെന്നുമാണ് പൊലീസും യൂനിവേഴ്സിറ്റി അധികൃതരും നൽകുന്ന വിശദീകരണം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അഗ്നിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. യൂനിവേഴ്സിറ്റിയിൽ ആദ്യമുണ്ടായ ആത്മഹത്യ അധികൃതർ മൂടിവച്ചുവെന്നും ഇപ്പോൾ നടന്നതുൾപ്പെടെ രണ്ട് ആത്മഹത്യകളുടെയും കാരണങ്ങൾ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം നടത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



