02
Jun 2025
Sat
02 Jun 2025 Sat
Mullapperiyar dam

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. (Kerala Weather: Heavy rains continue in the state today; Mullaperiyar may open today)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് നിലവില്‍ സംസ്ഥാനത്ത് മഴ തുടരുന്നത്. നാളെയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടാനും അത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

ALSO READ: ആശുപത്രിയില്‍ കയറി നഴ്‌സിനെ കഴുത്തറുത്ത് കൊന്നു; ആളുകള്‍ നോക്കിനില്‍ക്കേ ഓടി രക്ഷപ്പെട്ടു

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയിലെ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭ സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് (ജൂണ്‍ 28, ശനിയാഴ്ച) തുറക്കാന്‍ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് 135.60 അടി എത്തിയിട്ടുണ്ട്. തമിഴ്‌നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ട്. നിലവില്‍ അണക്കെട്ട് ഭാഗത്ത് മഴ കുറവാണ്.

അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ സമീപത്ത് താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ വിഘ്നേശ്വരി ഉത്തരവിട്ടിരുന്നു.

നിലവിലെ റൂള്‍കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്‌നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക. മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ കൂടുതല്‍ വെള്ളം വൈഗയിലേക്ക് ഒഴുക്കി 136 അടിക്ക് താഴെ ജലനിരപ്പ് നിലനിര്‍ത്താന്‍ തമിഴ്‌നാട് ശ്രമിക്കും.

2021 ഡിസംബറില്‍ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട്, അണക്കെട്ടില്‍നിന്നും പെരിയാറിലേക്ക് വെള്ളമൊഴുക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2022 ആഗസ്തിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക