കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ ‘കെ ഫോണ്‍’ പുതിയ ചുവടുകള്‍ വയ്ക്കുന്നു. 29 ഒടിടി പ്ലാറ്റ്‌ഫോമും 350ലധികം ഡിജിറ്റല്‍ ടിവി ചാനലുമടങ്ങുന്ന സേവനത്തിന് കെ ഫോണ്‍ തുടക്കമിട്ടു.
|
കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടിടി പ്ലാറ്റ്‌ഫോം നാടിന് സമര്‍പ്പിച്ചു. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്സ് ടിവി തുടങ്ങിയ ഒടിടികള്‍ കെ ഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
സമഗ്ര വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ചുവടുവയ്പാണ് കെ ഫോണ്‍ ഒടിടി എന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ ഫോണ്‍ സേവനമാരംഭിച്ച് ഒരുവര്‍ഷം പിന്നിടുമ്പോള്‍ ഒരുലക്ഷം കണക്ഷന്‍ എന്ന അഭിമാന നേട്ടവും രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള ലൈസന്‍സും നേടിയാണ് കെ ഫോണിന്റെ വളര്‍ച്ച.
അടുത്ത വര്‍ഷത്തോടെ രണ്ടര ലക്ഷം കണക്ഷന്‍ നല്‍കാനാകും. വന്‍ കോര്‍പ്പറേറ്റുകള്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നഗരങ്ങളില്‍ വ്യാപിപ്പിക്കുമ്പോള്‍ കെ ഫോണ്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സേവനം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
444 രൂപ മുതല്‍ ഒടിടി പാക്കേജ്
കെഫോണിലെ ഒടിടി പാക്കേജ് മാസ നിരക്കുകള്‍:
•444 രൂപ 4500 ജിബി ഡാറ്റ, 45 എംബിപിഎസ് ഇന്റര്‍നെറ്റ്, 23 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്നു മാസത്തേക്ക്1265 രൂപ, ആറ് മാസത്തേക്ക്2398 രൂപ, ഒരു വര്‍ഷം 4529 രൂപ
•599 രൂപ 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍, 55 എംബിപിഎസ് വേഗം, 4500 ജിബി ഇന്റര്‍നെറ്റ്. മൂന്ന് മാസം1707 രൂപ, ആറ് മാസം3235 രൂപ, ഒരു വര്‍ഷം 6110 രൂപ
• 799 രൂപ 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. വേഗം 105 എംബിപിഎസ്, 4500 ജിബി ഡാറ്റ. മൂന്ന് മാസം2277 രൂപ, ആറ് മാസം4315 രൂപ, ഒരു വര്‍ഷം 8150 രൂപ
• 899 രൂപ 65 എംബിപിഎസ് വേഗം. 4500 ജിബി ഇന്റര്‍നെറ്റ്, 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്ന് മാസം2562 രൂപ, ആറ് മാസം4855 രൂപ, ഒരു വര്‍ഷം9170 രൂപ
• 999 രൂപ 155 എംബിപിഎസ് വേഗത, 4500 ജിബി ഇന്റര്‍നെറ്റ്. 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്ന് മാസം2847 രൂപ, ആറു മാസം5395 രൂപ, ഒരു വര്‍ഷം 10190 രൂപ


