പത്തനംതിട്ട: 12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളില്‍ വച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 31 വര്‍ഷവും ആറുമാസവും കഠിനതടവ്. 1,43,000 രൂപ പിഴയും വിധിച്ചു. കവിയൂര്‍ സ്വദേശി രഞ്ജിത്ത് വി. രാജനെ (38) ആണ് അതിവേഗ പോക്‌സോ കോടതി ജഡ്ജി മഞ്ജിത്ത് ശിക്ഷിച്ചത്.
|
Key Highlights
- ശിക്ഷ വിധിച്ചു: 12കാരിയെ പീഡിപ്പിച്ച കേസിൽ കവിയൂർ സ്വദേശി രഞ്ജിത് വി. രാജന് 31 വർഷവും ആറുമാസവും കഠിനതടവ്.
- പിഴ: പ്രതി 1,43,000 രൂപ പിഴ ഒടുക്കണം. പത്തനംതിട്ട അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
- സംഭവം: കുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തു.
- നിയമനടപടി: പത്തനംതിട്ട വനിതാ പോലീസിൽ നൽകിയ പരാതിയിൽ തിരുവല്ല പോലീസ് ഇൻസ്പെക്ടറാണ് കുറ്റപത്രം സമർപ്പിച്ചത്.
2024 ആഗസ്റ്റില്‍ സ്വന്തം വീട്ടില്‍ വെച്ചാണ് ബാലികയെ ആദ്യമായി ബലാല്‍സംഗം ചെയ്തത്. ബാലികയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പ്രതിയുടെ വീട്ടില്‍ വെച്ചും ഇത് തുടര്‍ന്നു. ഒടുവില്‍ സഹികെട്ട് പെണ്‍കുട്ടിയും അമ്മയും പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.
തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി.
Tags: POCSO Case, Pathanamthitta News, Thiruvalla, Kaviyoor, Court Verdict, Fast Track POCSO Court, Crime News Kerala
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


