ദുബയ്: കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്വല വിജയത്തിൽ ആഹ്ലാദിച്ചു ദുബയ് കെ എം സി സി കടറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഡു വിതരണം ചെയ്ത് വിജയാഘോഷം സംഘടിപ്പിച്ചു. വർഗീയ ഫാഷിസ്റ്റ് ശക്തികളുടെ സ്വപ്നമാണ് കർണാടകയിലെ കോൺഗ്രസ്സിന്റെ വിജയത്തിലൂടെ തകർന്നതെന്നും ദുബയ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ് ടി ആർ അഭിപ്രായപ്പെട്ടു. മതേതര ഇന്ത്യക്ക് ആവേശം നൽകുന്ന വിജയമാണ് കർണാടകത്തിൽ പാർട്ടിക്കുണ്ടായതെന്നും അവർ പറഞ്ഞു.
|
അബ്ദുല്ല ആറങ്ങാടി ,സലാം കന്യപ്പാടി .ഹനീഫ് ടി ആർ ,കെ പി അബ്ബാസ് കളനാട് ഫൈസൽ മൊഹ്സിന് തളങ്കര . ,സലിം ചെരങ്ങായി , ഫൈസൽ പട്ടേൽ , ഹനീഫ് ബാവ നഗർ ,സത്താർ ആലമ്പാടി, ഷുഹൈൽ കോപ്പ , ഉപ്പി കല്ലിങ്ങായി, ഹനീഫ കൊളിത്തിങ്കാൽ, ഹാരിസ് ബ്രദർ , ഹസ്കർ ചൂരി, റസാഖ് ബദിയടുക്ക, ബഷീർ പെരുമ്പള, ഷബീർ അജാനൂർ, അദ്ദുമുല്ലച്ചേരി, മുസ്തഫ പാക്യാര, അബ്ദുറഹ്മാൻ ബീച്ചാരക്കടവ്, പി വി അസി ആറങ്ങാടി, സാബിത് പി സി ഹസൻ ബെണ്ടിച്ചാൽ തുടങ്ങിയവർ സംബന്ധിച്ചു.





