21
Nov 2024
Fri
21 Nov 2024 Fri
KMCC Malappuram District nines soccer final today

ജിദ്ദ: കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച് വരുന്ന നയൻസ് സോക്കറിന്റെ ഫൈനൽ പോരാട്ടങ്ങൾ ഇന്ന് രാത്രി  7.30 മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജൂനിയർ വിഭാഗം ഫൈനലിൽ 7:30ന് അമിഗോസ് എഫ്.സി, ജെ.എസ്.സി സോക്കർ അക്കാദമിയുമായി ഏറ്റുമുട്ടും. രാത്രി 8:30ന് സീനിയർ വിഭാഗം ഫൈനലിൽ അഹ്‌ദാബ് സ്കൂൾ കൊണ്ടോട്ടി മണ്ഡലം സിന്ദാൽ അറേബ്യാ മലപ്പുറവുമായി മാറ്റുരയ്ക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പതിനാറു മണ്ഡലങ്ങൾ പോരടിക്കുന്ന അത്യന്തം ആവേശകരമായ നോക്ക് ഔട്ട് മത്സരങ്ങൾക്ക് ഇതോടെ പരിസമാപ്തി കുറിക്കുകയാണ്. സൗദിയിലെയും നാട്ടിലെയും കരുത്തരായ താരങ്ങൾ ഇരുഭാഗത്തുമായി അണിനിരന്ന സെമി ഫൈനൽ പോരാട്ടങ്ങൾ, ആരാധകർക്കുള്ള മികച്ച കളിവിരുന്നായി മാറിയിരുന്നു. മെഹ്ജർ എംമ്പറേസ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നു വരുന്നത്