29
Mar 2025
Mon
29 Mar 2025 Mon
Kollam chadayamangalam native expatriate dies in Riyad

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു. ചടയമംഗലം പള്ളിമുക്ക് പേരൂര്‍കോണത്ത് പരേതനായ മുഹമ്മദ് ഇല്യാസ്-ജുബൈരിയാ ബീവി ദമ്പതികളുടെ മകന്‍ അലീമുദ്ദീനാണ്(54)ചികില്‍സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ് എക്‌സിറ്റ് 8 അല്‍മുന്‍സിയായില്‍ രണ്ടര വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട അലീമുദ്ദീനെ സ്പോണ്‍സര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിനു ശേഷം വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.

കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കളുടെ സമ്മത പ്രകാരം റിയാദിലെ നസീമിലുള്ള ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ഭാര്യ ഷെറീന. മക്കള്‍: ഫാത്തിമ(9) ഹിഫ്‌സ(4).

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക