20
Jan 2026
Thu
20 Jan 2026 Thu
SANDRA AND VAISHNAVI SAI HOSTEL

കൊല്ലം: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ തൂങ്ങിമരിച്ച നിലയില്‍.
കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്ദപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാള്‍ പത്താം ക്ലാസ് വിദ്യര്‍ത്ഥിനിയും മറ്റൊരാള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുമാണ്.
ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തോട് ചേര്‍ന്ന സായി ഹോസ്റ്റലിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് അഞ്ച് മണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വിളിച്ചപ്പോള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് തള്ളിത്തുറന്നപ്പോഴാണ് ഇരുവരെയും രണ്ട് ഫാനുകളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല.

മരണകാരണവും വ്യക്തമല്ല. ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെ ഈ വിദ്യാര്‍ത്ഥിനികളെ മറ്റ് വിദ്യാര്‍ത്ഥിനികള്‍ കണ്ടിരുന്നു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥി വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കല്‍ നടന്ന മത്സരത്തില്‍ വിജയിച്ചിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥി സാന്ദ്ര അത് ലറ്റിക് താരമാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക