ജിദ്ദ: കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദിഅറേബ്യയിലെ ജിദ്ദയ്ക്ക് അടുത്തുള്ള ബഹറയിൽ മരിച്ചു. എക്കാടൻ ഫൈസൽ (40) ആണ് മരിച്ചത്. ഇന്ന് രാവിലെ നെഞ്ച് വേദനയെ തുടർന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണാണ് ഫൈസൽ മരിച്ചത്.
|
ജിദ്ദ മെഹ്ജർ കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
പതിനാറ് വർഷമായി ബഹയിലെ മിനി മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് എക്കാടൻ അഹമ്മദ്, മാതാവ് എക്കാടൻ ഫാത്തിമ, ഭാര്യ താഹിറ, മക്കൾ ഷിദ മെഹ്‌റിൻ, ഫിൽസ ഫാത്തിമ.
അലവിക്കുട്ടി, ജബ്ബാർ, നൂറുദ്ധീൻ, ഷാഹുൽ ഹമീദ് എന്നിവർ സഹോദരങ്ങളാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





