ജിദ്ദ: കോട്ടയം ഡിസ്‌ട്രിക്‌ട് പ്രവാസി അസോസിയേഷൻ ജിദ്ദയുടെ ഒമ്പതാം വാർഷികാഘോഷം ‘വസന്തോത്സവം’ എന്ന പേരിൽ നവംബർ 17ന് വെള്ളിയാഴ്ച്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. വൈകുന്നേരം ആറ് മണിമുതൽ ആരംഭിക്കുന്ന പരിപാടിയിൽ കോട്ടയം ഡിസ്‌ട്രിക്‌ട് പ്രവാസി അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങൾക്കും പുറമെ ജിദ്ദയിലെ അറിയപ്പെടുന്ന കലാകാരന്മാരും പങ്കെടുക്കും.
|
ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഖ്യാതിഥിയായിരിക്കും. പ്രമുഖ കലാകാരന്മാരായ തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, സുമേഷ് ആയിരൂർ, സുമി അരവിന്ദ് തുടങ്ങിയവരോടൊപ്പം ഗൾഫിൽ പുതുമുഖമായ അൻസു കോന്നിയുടെയും വിസ്മയ പ്രകടങ്ങൾ ജിദ്ദ പ്രവാസികൾക്ക് ആസ്വദിക്കാനാകും. സംഗീതം, കോമഡി സ്കിറ്റ് തുടങ്ങിയവയോടൊപ്പം ഫിഗർ ഷോയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർ കോട്ടയം ഡിസ്‌ട്രിക്‌ട് പ്രവാസി അസോസിയേഷൻ നൽകുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം
ജിദ്ദയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ചെയർമാൻ നിസാർ യൂസഫ്, പ്രസിഡന്റ് അനിൽ നായർ, സെക്രട്ടറി അനീസ് മുഹമ്മദ്, ട്രഷറർ പ്രസൂൺ ദിവാകരൻ, ജനറൽ കൺവീനർ അബ്ദുൽ റസാഖ്, ഫൈനാൻസ് കമ്മറ്റി കൺവീനർ സിറിയക് കുര്യൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ദർശൻ മാത്യു, ലോജിസ്റ്റിക് കമ്മറ്റി കൺവീനർ പ്രശാന്ത് തമ്പി എന്നിവർ പങ്കെടുത്തു.


