സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ മസ്‌യൂനയിൽ മാൻഹോളിൽ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്. സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു.
|
മെയ് 15നാണ് സലാലയിൽ നിന്ന് 200 കിലോമീറ്റർ അകലെ മസ്‌യൂനയിൽവച്ച് ആണ് ലക്ഷ്മി മാൻഹൊളിൽ വീണത്. താമസസ്ഥലത്ത് നിന്ന് മാലിന്യം കളയാനായി പോകുമ്പോൾ കാൽതെറ്റിയാണ് മാൻഹോളിൽ വീണത്.
ഉടൻ മസ്‌യൂനയിലെ ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട വാർത്തയറിഞ്ഞ് ഭർത്താവും കുട്ടിയും സലാലയിൽ എത്തിയിട്ടുണ്ട്.
സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Kottayam native nurse died who was in treatment after falling into manhole in Oman


