23
May 2023
Mon
23 May 2023 Mon

യാംബു: കോഴിക്കോട് സ്വദേശിയായ യുവാവ് സൗദിയിലെ യാംബുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചാലിയം കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടിൽ സൈതലവിയുടെയും പുത്തലത്ത് ഫാത്തിമയുടെയും മകൻ ഷാഹുൽ ഹമീദ് (35) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാലുവർഷമായി യാംബുവിൽ ബ്യുനോ മീൽ സർവിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. റസ്റ്റോറന്റിലെ ജോലി കഴിഞ്ഞ് പുലർച്ചെ സുഹൃത്തുക്കളോടൊപ്പം താമസകേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു യുവാവിന് ഹൃദയാഘാതമുണ്ടായത്. ഭക്ഷണം കഴിച്ചശേഷം സുബഹി നിസ്കരിക്കാനുള്ള ഒരുക്കത്തിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ട ഷാഹുലിനെ സുഹൃത്തുക്കളും കമ്പനി അധികൃതരും ഉടൻ യാംബു ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഭാര്യ: റോസിന. മക്കൾ: ഇൻശാ മെഹ്റിൻ, ദുആ മെഹ്റിൻ. യാംബു ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കമ്പനി അധികൃതരും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.