ഗ്രന്ഥകാരനും വാഗ്മിയുമായ സുബൈർ മൗലവി(56) ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് കൊടിയത്തൂർ ചെറുവാടി സ്വദേശിയാണ്.
|
ഖത്തറിലെ പ്രമുഖ വ്യവസായി ഏബിൾ ഗ്രൂപ്പ് ചെയർമാൻ സിദ്ധീഖ് പുറായിലിൻ്റെ സഹോദരനാണ്. സോഷ്യൽ ഫോറം സജീവ പ്രവർത്തകനാണ്. മതാർ ഖദീമിൽ ഏബിൾ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
ഇന്നലെ അസർ നമസ്ക്കാരത്തിന് ശേഷം അന്തരിച്ച ആഗോള ഇസ്ലാമിക പണ്ഡിതൻ ഡോ: യൂസുഫ് അൽ ഖറദാവിയുടെ ജനാസ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബൈർ മൗലവിയെ ദോഹയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പോപുലർ ഫ്രണ്ട് നേതാവ് നസറുദ്ദീൻ എളമരത്തിൻ്റെ സഹോദരി സലീനയാണ് ഭാര്യ. മകൾ: സഹൽ (ദുബയ്) സഈദ്, നിഷ, റുഷ്ദ, മരുമകൾ: മുന (കൊണ്ടോട്ടി ) ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



