21
Dec 2025
Mon
21 Dec 2025 Mon
ck najaf msf

എംഎസ്എഫ് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ തമ്മില്‍ തല്ല്. ജില്ലാ കമ്മിറ്റിയുടെ പുന:സംഘടനയെ സംബന്ധിച്ച തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്. മുന്‍ സംസ്ഥാന ഭാരവാഹികളായ മിസ്ഹബ് കീഴരിയൂര്‍, ലത്തീഫ് തുറയൂര്‍ വിഭാഗമാണ് ഔദ്യോഗിക വിഭാഗത്തിനെതിരെ രംഗത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലാ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പിലെ അനുരഞ്ജനം പാളിയതാണ് അടിക്ക് കാരണമായത്. സ്വാഹിബ് മുഹമ്മദ്, ഷമീര്‍ പയ്യൂര്‍, ആസിഫ് കലാം ഉള്‍പ്പെട്ട പാനലാണ് മിസ്ഹബ് കീഴരിയൂര്‍ വിഭാഗം മുന്നോട്ടുവെച്ചത്. അഡ്വ യാസര്‍, റഷീദ് സബാന്‍, അലി വാഹിദ് എന്നിവരടങ്ങിയായ പാനലാണ് പി കെ നവാസ് വിഭാഗം മുന്നോട്ടുവെച്ചത്.

ALSO READ: മറ്റത്തൂരിനും കുമരകത്തിനും പിന്നാലെ പാറളത്തും ബിജെപിക്ക് ‘ഒരു കൈ’ സഹായം

തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ സമവായത്തിലെത്താന്‍ ശ്രമിച്ചു. സ്വഹിബിനെ പ്രസിഡന്റ് സ്ഥാനത്തേക്കും യാസറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും പരിഗണിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സമവായത്തിന് മിസ്ഹബ് കീഴരിയൂര്‍ വിഭാഗം തയ്യാറായില്ല.

തുടര്‍ന്ന് കൗണ്‍സില്‍ മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫിനും ട്രഷറര്‍ അസ്ഹര്‍ പെരുമുക്കിനും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് പിഎംഎ സലാം ഇടപെട്ട് യോഗം മാറ്റിവെക്കുകയായിരുന്നു.